പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാളമല കോളനിയിലെ വിദ്യാർത്ഥികൾക്ക് ഇനി ഓൺലൈൻ പഠനം മുടങ്ങില്ല; ടിവി എത്തിച്ച് ബ്ലോക്ക് പഞ്ചായത്ത്

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലുൾപ്പെടുന്ന പാളമല പട്ടികവർഗ കോളനിയിലെ ഒൻപത് വീടുകളിലെ 10 പട്ടികവർഗ വിദ്യാർത്ഥികൾക്കായി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് ടിവി ലഭ്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് നിർമ്മാണം പൂർത്തീകരിക്കുന്ന അയ്യങ്കാളി സ്മാരക സാംസ്ക്കാരിക നിലയത്തിൽ സജ്ജീകരിച്ച ടിവിയുടെ സ്വിച്ച് ഓൺ കർമ്മം പി ഉണ്ണി എംഎൽഎ നിർവഹിച്ചു.

 adivasi-159

കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് ഉടനെ ഇടപെട്ട് ടിവി സംഭാവനയിലൂടെ കണ്ടെത്തുകയായിരുന്നു. കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അംബുജാക്ഷി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. ശാന്തകുമാരി, ഉഷാ നാരായണൻ, കെ.പ്രീത, കെ.രാമകൃഷ്ണൻ,
ബ്ലോക്ക് ഉദ്യോഗസ്ഥരായ കെ.വിനോദ് കുമാർ, കെ.കാർത്തികേയൻ, എൻ.ജി.ഒ യൂനിയൻ നേതാക്കളായ എം.അജയ്കുമാർ, വി എൻ.ദിലീപ്, മനോജ്, എസ്. ടി പ്രമോട്ടർ പി.സീത, കടമ്പഴിപ്പുറം ജി.യു.പി സ്കൂളിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു.

കൂടാതെ വൈദ്യുതി കണക്ഷൻ വിഛേദിക്കപ്പെട്ട എല്ലാ വീടുകളിലും കണക്ഷൻ പുന:സ്ഥാപിച്ചു. പാളമലയിലെ ഒൻപത് വീടുകൾക്ക് 33 ബൾബുകൾ ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബ് സൗജന്യമായി നല്കി. പി. ഉണ്ണി എം.എൽ.എ ബൾബുകൾ കോളനി നിവാസികൾക്ക് വിതരണം ചെയ്തു.

Recommended Video

cmsvideo
പാലക്കാട് പന്നിപ്പടക്കം കഴിച്ച് ആന ചരിഞ്ഞ സംഭവത്തിൽ പ്രാഥമിക അന്വേഷണ വിവരം പുറത്ത്

ഒരു വര്‍ഷം ആയാല്‍പ്പോലും മുഴുവൻ പ്രവാസികളെയും എത്തിക്കാനാവില്ല, വിമർശനവുമായി ഉമ്മൻ ചാണ്ടിഒരു വര്‍ഷം ആയാല്‍പ്പോലും മുഴുവൻ പ്രവാസികളെയും എത്തിക്കാനാവില്ല, വിമർശനവുമായി ഉമ്മൻ ചാണ്ടി

സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: മുഖ്യപ്രതി പിടിയിൽ!!സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: മുഖ്യപ്രതി പിടിയിൽ!!

കാഴ്ചക്കടവില്‍ മൃതദേഹം പൊങ്ങിയ സംഭവം മുങ്ങിമരണമല്ല; കൊലപാതകം, ചുരുളഴിച്ച് പോലീസ്കാഴ്ചക്കടവില്‍ മൃതദേഹം പൊങ്ങിയ സംഭവം മുങ്ങിമരണമല്ല; കൊലപാതകം, ചുരുളഴിച്ച് പോലീസ്

English summary
palakkad ;10 tv given to palamala colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X