പാലക്കാട് 13കാരി പ്രസവിച്ച സംഭവത്തില്‍ വഴിത്തിരിവ്; പീഡിപ്പിച്ചത് പ്രായപൂര്‍ത്തിയാകാത്ത സഹോദരന്
പാലക്കാട്: മണ്ണാര്‍ക്കാട് 13കാരി പ്രസവിച്ച സംഭവത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനായ 16കാരന് അറസ്റ്റിലായിരിക്കുകയാണ്. 16 കാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് മണ്ണാര്‍ക്കാട് താലൂക്കില്‍ പെണ്‍കുട്ടി പ്രസവിച്ചത്.
വീട്ടില്‍ ആക്രി പെറുക്കാന്‍ വരുന്നയാളാണ് പീഡിപ്പിച്ചതെന്നാണ് ആദ്യം നല്കിയ മൊഴി. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹോദരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. പ്രായപൂര്‍ത്തിയാവാത്തതിനെ തുടര്‍ന്നാണ് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയത്.
ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.
ബാലികക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചൊവ്വന്നൂര്‍ കരിപ്പറമ്പില്‍ വീട്ടില്‍ സുദാസ് (55) നെയാണ് തൃശൂര്‍ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എന്‍. വിനോദ് പത്തുവര്‍ഷം തടവിനും 1 ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്.
2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി അധ്യാപകനായി ജോലി ചെയ്യുന്ന സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസിലെ മറ്റു കുട്ടികളെ കളിക്കാന്‍ വിട്ടതിനു ശേഷം ലൈഗികാതിക്രമത്തിന് വിധേയയാക്കുകയായിരുന്നു.
ഇയാളുടെ അതിക്രമത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി തന്റെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ബാലികയുടെ അമ്മയുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എരുമപ്പെട്ടി എസ്.ഐ ആയിരുന്ന ബാബു കെ. തോമസ് ആണ് കേസന്വേഷണം നടത്തിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന ബേബിച്ചന് ജോര്‍ജ്, സിവില്‍ പോലീസ് ഓഫീസര്‍ ജയശ്രീ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. കെ.ബി സുനില്‍ കുമാര്‍, അഡ്വ. ലിജി മധു എന്നിവര്‍ ഹാജരായി.