Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഇന്ന് 202 പേർക്ക് കൊവിഡ്; ചികിത്സയിൽ 860 പേർ! 67 പേർക്ക് ഇന്ന് രോഗമുക്തി

പാലക്കാട്; ജില്ലയിൽ ഇന്ന് 202 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 82 പേർക്ക് രോഗം സ്ഥിരീകരിച്ചതുൾപ്പടെ
സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 22 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 21 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 23
പേർ , എന്നിവർ ഉൾപ്പെടും. 67 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

coronavirus

പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലും നടത്തിയ ആൻറിജൻ പരിശോധനയിലാണ് 82 പേർക്ക് രോഗം സ്ഥിരീകരിച്ചത്.ഇതിൽ മുതുതല പഞ്ചായത്തിലെ 69 പേർക്കും മറ്റു പ്രദേശങ്ങളിലായി 13 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 37 പുരുഷന്മാർ, 27 സ്ത്രീകൾ, 10 ആൺകുട്ടികൾ, 8 പെൺകുട്ടികൾ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 860ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏട്ടു പേർ കോഴിക്കോട് ജില്ലയിലും അഞ്ചു പേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ കോട്ടയം, മൂന്ന് പേർ തൃശൂർ ജില്ലകളിലും ചികിത്സയിൽ ഉണ്ട്.

ഇന്ന് 183 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഇതുവരെ 35142 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 33670 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 292 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 256 സാമ്പിളുകൾ അയച്ചു. 2866 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1994 പേർ രോഗമുക്തി നേടി. ഇനി 680 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 96849 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 615 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11232 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+