പാലക്കാട് കുളത്തില്‍ കുളിക്കുന്നതിനിടെ മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു, നാടിനെ നടുക്കി ദുരന്തം
പാലക്കാട്: കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ആലത്തൂര്‍ കുനിശേരി കുതിരപ്പാറയിലാണ് നാടിനെ നടുക്കിയ സംഭവം. ഓട്ടോറിക്ഷ ഡ്രൈവര്‍ പള്ളിമേട്ടില്‍ ജസീറിന്റെയും റംലയുടെയും മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (7), റിഹാഷ് (3) എന്നിവരാണ് മരിച്ചത്. വീടിന് 100 മീറ്റര്‍ അകലെയുള്ള കുളത്തിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ദുരന്തം.

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം
കുളത്തില്‍ കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട അയല്‍പക്കത്തെ യുവാവ് നാട്ടുകാരെ വിളിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തുമ്പോഴേക്കും കുട്ടികളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പേരും മരണത്തിന് കൂഴടങ്ങുകയായിരുന്നു.












Click it and Unblock the Notifications