Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഇന്ന് 51 പേർക്ക് കൊവിഡ്; 82 പേർക്ക് രോഗമുക്തി!! ചികിത്സയിൽ 889 പേർ

പാലക്കാട്; ജില്ലയിൽ ഇന്ന് 51 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വാളയാറിൽ മരണപ്പെട്ട 95 വയസ്സായ പുരുഷൻ ഉൾപ്പടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 41 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന രണ്ട് പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന രണ്ട് പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ അഞ്ച് പേർ എന്നിവർ ഉൾപ്പെടും. 82 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 889 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏട്ടു പേർ കോഴിക്കോട് ജില്ലയിലും അഞ്ചു പേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ കോട്ടയം, മൂന്ന് പേർ തൃശൂർ ജില്ലകളിലും ചികിത്സയിൽ ഉണ്ട്.ഇന്ന് 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

covid

ഇതുവരെ 37518 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 34957 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 396 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 515 സാമ്പിളുകൾ അയച്ചു. 3338 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 2432 പേർ രോഗമുക്തി നേടി. ഇനി 2120 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 102029 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1273 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 12880 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+