Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓട്ടോ നിർത്തുന്നതിനെ ചൊല്ലി തർക്കം; പാലക്കാട് 6 പേർക്ക് വെട്ടേറ്റു, 4 പേർക്ക് കല്ലേറിൽ പരിക്ക്..

പാലക്കാട്: കല്ലേക്കാട് മേട്ടുപ്പാറയിൽ ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആറ് പേർക്ക് വെട്ടേറ്റു. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരന്റെ സഹോദരൻ നടരാജൻ, ഭാര്യ സെൽവി, മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. ഒരാളുടെ പരിക്ക് ​ഗുരുതരമാണ്.

ജീവന്റെ സുഹൃത്തിവന്റെ ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലിയുള്ള തർക്കം ആണ് ആക്രമണത്തിലേക്ക് എത്തിയത്. കുമാരനെ രമേഷ്, രതീഷ് എന്നിവർ വീടുകയറി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റവരുടെ ബന്ധുക്കളുടെ കല്ലേറിൽ രമേഷ്, രതീഷ്, സുബ്രഹ്മണ്യൻ, സഹോദരി തങ്കം, എന്നിവർക്കും പരിക്കേറ്റു.

case

കഴുത്തിൽ വെട്ടേറ്റ കുമാരന്റെ പരിക്ക് ​ഗുരുതരമാണ്. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ​ഗുരുതരമല്ല എന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

രതീഷും രമേഷും ആണ് വീട്ടിൽ കയറി ആക്രമണം നടത്തിയത് എന്ന് പോലീസ് അറിയിച്ചു.പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള രമേഷിനെ കസ്റ്റഡിയിൽ എടുക്കുമെന്ന് ടൗൺ നോർത്ത് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+