8 വയസുകാരന്റെ കൊലപാതകം; അയൽവാസിയായ 17 കാരിയും സുഹൃത്തും അറസ്റ്റിൽ
തിരുപ്പൂർ; എട്ടുവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയായ 17 കാരിയും സുഹൃത്തും അറസ്റ്റിൽ. ഊത്തുകുളി നടുപ്പട്ടി ശൊട്ടകൗണ്ടം പാളയത്ത് തങ്കരാജ്, സുമതി ദമ്പതികളുടെ മകൻ ഭവനേഷ് (8) നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 17 വയസ്സുള്ള പെൺകുട്ടിയെയും സുഹൃത്തായ പോളിടെക്നിക് വിദ്യാർഥി അജിത്കുമാറിനെയും (21)മാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം ഇങ്ങനെ
വീട്ടിൽ തന്റെ 9 വയസുകാരൻ സഹോദരനൊപ്പം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു ഭവനേഷിനെ കാണാതാവുകായായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു ഇത്. തുടർന്ന് നടത്തിയ തിരച്ചലിൽ മൃതദേഹം പുത്തൂാർ പള്ളാപാളയത്ത് വെള്ളമില്ലാത്ത കുളത്തിൽ കണ്ടെത്തുകയായിരുന്നു.ആന്തരികാവയവങ്ങൾ പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹം.

മരണത്തിൽ കാങ്കയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെ പെൺകുട്ടി വില്ലേജ് ഓഫിസിൽ എത്തി മരണത്തിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു. മറ്റാരുമില്ലാത്ത നേരത്ത് അജിത് കുമാർ വീട്ടിലെത്തിയത് ഭവനേഷ് കണ്ടിരുന്നു. കുട്ടി ഇക്കാര്യം മറ്റുള്ളവരോട് പറയുമോയെന്ന ഭയത്താലാണ് കൊല നടത്തിയതെന്ന് പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പ്രതിയായ അജിത് കുമാറിനെ റിമാന്റ് ചെയ്തു.പെൺകുട്ടിയെ കോയമ്പത്തൂരിലെ ദുർഗുണ പരിഹാര പാഠശാലയിലാക്കി.പുത്തൂർ പള്ളപ്പാളയം സർക്കാർ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ഭവനേഷ്.
Recommended Video













Click it and Unblock the Notifications