തുടർച്ചയായി ഹോൺ മുഴക്കി; വാതിൽ തുറന്നപ്പോൾ ആയുധങ്ങളുമായി കയറി മോഷണം, നഷ്ടമായത് വജ്രാഭരണമടക്കം
പാലക്കാട്: ചുവട്ടുപാടത്ത് ദമ്പതികളെ കെട്ടിയിട്ടു മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ദേശീയപാതയോരത്തുള്ള പുതിയേടത്ത് വീട്ടിൽ സാം പി.ജോണിന്റെ വീട്ടിൽ വ്യാഴാഴ്ചയായിരുന്നു മോഷണം നടന്നത്. 10,000 രൂപ, ഫോൺ, എടിഎം കാർഡ്, ഇരുപത്തിയഞ്ചര പവൻ, വജ്രാഭരണങ്ങൾ എന്നിവ അടക്കമാണ് നഷ്ടമായത്.

വ്യാഴാഴ്ചയായിരുന്നു മോഷണം. വീടിന് മുന്നിൽ ബൈക്കുമായി എത്തിയ സംഘം തുടർച്ചയായി ഹോൺ മുഴക്കുകയായിരുന്നു. ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ ആയുധങ്ങളുമായി ചിലർ വീട്ടിലേക്ക് കയറി. കഴുത്തില്‍ കത്തിവച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ഗൃഹനാഥനെ ക്രൂരമായി മര്‍ദിച്ചു. തുടർന്ന് ജോണിനേയും ഭാര്യയേയും കെട്ടിയിട്ടു. പിന്നാലെയായിരുന്നു കവർച്ച.
താക്കോലെടുത്ത് അലമാറ തുറന്ന സംഘം ആഭരണങ്ങളെല്ലാം കൈക്കലാക്കി. പണവും എടുത്ത ശേഷം വീടിന് മുന്നിൽ നിർത്തിയിരുന്ന കാറിൽ കയറി രക്ഷപ്പെട്ടു. മോഷ്ടാക്കൾ പോയ ഉടനെ തന്നെ വീട്ടുകാർ അയൽക്കാരേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. സിസിടിവിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറൻസിക് വിദഗ്ദർ വിരലടയാളങ്ങളും ശേഖരിച്ചിട്ടുണ്ട്.
എ ആദംഖാൻ, എസ്ഐ കെ വി സുധീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൈയ്യിൽ കരുതിയ ആയുധങ്ങളുടെ സ്വങാവം വെച്ച് കൃത്യമായ പരിശീലനം ലഭിച്ചവരാകാം മോഷ്ടാക്കൾ എന്നാണ് പോലീസിന്ഡറെ നിഗമനം. മോഷണ സമയത്ത് പ്രദേശത്ത് കണ്ട ഒരു കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. അതേസമയം മേഖലയില് മോഷണം സ്ഥിരം സംഭവമായിട്ടും കള്ളൻമാരെ പിടിക്കാത്തതില് പോലീസിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്. അടുത്തിടെ മുടപ്പല്ലൂരിൽ ബൈക്കിലെത്തിയ സംഘം വയോധികന്റെ മാല കവർന്ന സംഭവത്തിലും സമീപത്തെ വീട് കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിലും പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.












Click it and Unblock the Notifications