പാലക്കാട് ജലസംഭരണി തകർന്നുവീണു; യുവതിയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ചു
പാലക്കാട്: ചെർപ്പളശ്ശേരി വെള്ളനേഴിയിൽ പശുഫാമിലെ ജലസംഭരണി തകർന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു. ബംഗാൾ സ്വദേശി ബസുദേവിന്റെ ഭാര്യ ഷൈമിലി ( 30 ) മകൻ സമീ റാം ( ഒന്നര ) എന്നിവരാണ് മരിച്ചത്. വെള്ളിനേഴിയിലെ നെല്ലിപ്റ്റക്കുന്ന് പശുവളർത്തൽ ഫാമിൽ ജോലി ചെയ്യുകയായിരുന്നു ഷൈമിലിയും കുടുംബവും. പ്രദേശവാസിയായ രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം.
യുവതിയും കുഞ്ഞും പശുക്കൾക്ക് പുല്ലരിഞ്ഞ ശേഷം ജലസംഭരണ ടാങ്കിന് സമീപത്ത് ഉള്ള ടാപ്പിൽ നിന്നും കൈ കഴുകുമ്പോൾ സംഭരണി തകരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഒന്നര വർഷം മുമ്പാണ് ടാങ്ക് നിർമ്മിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഫാം പരിസരത്തെത്തിയ നാട്ടുകാരാണ് ജലസംഭരണിയുടെ പരിസരത്ത് അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടത്. പോലീസും അഗ്നിരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. മൃതദേഹങ്ങൾ ഒറ്റപ്പാലും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.













Click it and Unblock the Notifications