10 വർഷമായി പൊന്നുപോലെ വളര്‍ത്തുന്ന മുടി, ഒടുവില്‍ പെണ്ണുകെട്ടാന്‍ വെട്ടാനൊരുങ്ങി യുവാവ്
നല്ല കട്ടത്താടിയും നീണ്ട മുടിയുമുള്ള പയ്യന്മാരെ കണ്ടിട്ടില്ലേ..ചിലര്‍ക്കൊക്കെ താടിയും മുടിയും വളര്‍ത്തുന്ന പയ്യന്മാരോട് ക്രഷ് തോന്നാറുണ്ട്, ചിലര്‍ക്കാണെങ്കില്‍ അത്തരക്കാരോട് തീരെ താല്‍പര്യം തോന്നാറുമില്ല... ഇനി കല്യാണം ആലോചിക്കാന്‍ നീണ്ട ജട പിടിച്ച മുടിയുള്ള ഒരു യുവാവ് വന്നാല്‍ എന്തായിരിക്കും അവസ്ഥ ..
പെണ്ണിന് ഇഷ്ടപ്പെട്ടാലും പെണ്ണിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടില്ല...അങ്ങനെ 31 വയസ്സായിട്ടും വിവാഹം കഴിയാത്ത് പാലക്കാടുകാരനായ മുടിയുള്ള ഒരു യൂത്തന്‍ ഒടുവില്‍ പത്ത് വര്‍ഷമായി താന്‍ വളര്‍ത്തിയ മുടി വെട്ടാന്‍ പോവുകയാണ്.. പാലക്കാട്ടുകാരനായ ഈ യുവാവിന്റെ വിശേഷം അറിയാം...ട്വന്റിഫോര്‍ ന്യൂസിനോടാണ് യുവാവ് തന്റെ 'മുടിവളര്‍ത്തല്‍' ജീവിതത്തെക്കുറിച്ച് പറഞ്ഞത്.

'വേറെ നാട്ടില്‍ പോയിക്കഴിഞ്ഞാല്‍ അന്യഗ്രഹത്തില്‍ നിന്ന് വരുന്ന ജീവിയെ പോലെയാണ് എന്നെ കാണാറുള്ളത്..പക്ഷേ എനിക്കത് ഒരു വിഷയമല്ല..എനിക്ക് ഇഷ്ടമുള്ളത് കൊണ്ടാണ് ഞാന്‍ മുടി നീട്ടുന്നത്. മുടിയുള്ളത് നന്നായി ആസ്വദിക്കുന്നുണ്ട്..ആദ്യം ആളുകള്‍ നോക്കുമ്പോള്‍ ചമ്മലുണ്ടായിരുന്നു. ഇപ്പോള്‍ ഇല്ല..എന്റെ മുടി, എന്റെ സ്വാതന്ത്ര്യം..,' ബിജോ പറയുന്നു...

'ഇങ്ങനെ മുടി വളര്‍ത്തിയതുകൊണ്ട് പെണ്ണ് കിട്ടാത്തുകൊണ്ട് ഈ വരുന്ന ഡിസംബര്‍ 31 ഞാന്‍ മുടി വെട്ടാന്‍ പോവുകയാണ്...പെണ്ണിന് ചെലപ്പോള്‍ മുടി ഇഷ്ടപ്പെടും, പക്ഷേ ബന്ധുക്കള്‍ക്കും കസിന്‍സിനുമൊക്കെ ഇഷ്ടമാവില്ല..കല്യാണത്തിന് വേണ്ടി ഇത് വെട്ടണമല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്.

ഇത്രയും കാലം വീട്ടില്‍ നിന്ന് നല്ല സപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ 31 വയസ്സായി. വീട്ടുകാര്‍ പറഞ്ഞു ഇനി നമുക്ക് ഇതൊന്ന് വെട്ടി നോക്കാമെന്ന്..അവരുടെ സന്തോഷവും നോക്കണമല്ലോ, നമ്മുടെ മാത്രം നോക്കിയാല്‍പ്പോരല്ലോ..എന്തായാലും പത്ത് വര്‍ഷമായി ഇനി വെട്ടിയേക്കാം..

താടിയും മുടിയും വളര്‍ത്തിക്കഴിഞ്ഞാല്‍ അവര്‍ കഞ്ചാവാണെന്ന തെറ്റിദ്ധാരണ എല്ലായിടത്തും ഉണ്ട്..അതൊന്ന് മാറ്റണം, പോലീസ് ചെക്കിംഗിന് പോലീസ് നിര്‍ത്തുമ്പോള്‍ ഞന്‍ പറയാറുണ്ട്. ഞാന്‍ എല്ലാവരില്‍ നിന്നും വ്യത്യസ്തനായി നടക്കുന്നത് കൊണ്ട് എന്നെ എല്ലാവരും ശ്രദ്ധിക്കും..എന്നെ അല്ല നോര്‍മലായി നടക്കുന്നവരെയാണ് ശ്രദ്ധിക്കേണ്ടത്. യുവാവ് പറയുന്നു..വടക്കഞ്ചേരിപലാക്കുഴിയില്‍ ആണ് വീട്












Click it and Unblock the Notifications