Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാമ്പിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; ആക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

തൃത്താല: കരിമ്പനക്കടവിൽ യുവാവ് വെട്ടേറ്റ് മരിച്ചു. പട്ടാമ്പി കൊണ്ടൂർക്കര സ്വദേശി പമ്പിൽ അൻസാറാണ് (25) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ ആണ് കണ്ണന്നൂരിനടുത്ത് കരിമ്പനക്കടവിലാണ് സംഭവം.

കഴുത്തിൽ വെട്ടേറ്റ യുവാവ് വാഹനങ്ങൾക്ക് കൈ കാണിക്കുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് യുവാവിനെ വാഹനത്തിൽ കയറ്റി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ രക്ഷിക്കാൻ സാധിച്ചില്ല.

death

തൃത്തല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവം നടന്ന സ്ഥലത്തെ ചെടികളിലും വഴിയിലും രക്തക്കറ കണ്ടെത്തി. തൃത്താല കരിമ്പനക്കടവിൽ സർക്കാർ വിദേശ മദ്യവില്പനശാലയ്ക്ക് സമീപമാണ് സംഭവം നടന്നത്.

ഇവിടെ ഉപേക്ഷിച്ച നിലയിൽ ഒരു കാറ് കണ്ടെത്തി, കാറിൽ രക്തക്കറയും കത്തിയുടെ ഉറയും കണ്ടെത്തിയതായി ആണ് ലഭിക്കുന്നവിവരം. അതേസമയം വാഹനത്തിൽ എത്തിയ ചിലർ ചേർന്നാണ് വെട്ടിയതെന്ന് മരിക്കുന്നതിന് മുൻപ് യുവാവ് മൊഴി നൽകിയതായി ആണ് സൂചന.

സംഭവം അറിഞ്ഞ് സ്വകാര്യ ആശുപത്രി വളപ്പിലേക്ക് നിരവധി ആളുകളാണ് എത്തിയത്. ഷൊർണൂർ ഡി വൈ എസ് പി അടക്കമുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തി. സ്ക്രാപ് കച്ചവടം ചെയ്യുന്നയാളാണ് അൻസാർ‌. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ ഇതിൽ വ്യക്തത വരുള്ളൂ. പറമ്പിൽ കമ്മുവാണ് മരിച്ച അൻസാറിന്റെ പിതാവ്. മാതാവ്: സഫിയ. സഹോദരങ്ങൾ: താഹിർ, ഷെമീറ, ഹൈറുന്നീസ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+