നേരില്‍ കണ്ടിട്ടില്ലാത്ത മഹാരാഷ്ട്രക്കാരന് പാലക്കാട്ടുകാരി നല്‍കിയത് എട്ടരലക്ഷം..! തട്ടിപ്പ് സൗഹൃദം നടിച്ച്
പാലക്കാട്: ഫേസ്ബുക്ക് സുഹൃത്തിന്റെ തട്ടിപ്പില്‍ പാലക്കാട്ടെ യുവതിക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, നേരിട്ട് കണ്ടിട്ടില്ലാത്ത മഹാരാഷ്ട്ര സ്വദേശിയുടെ തട്ടിപ്പിലാണ് യുവതിക്ക് ലക്ഷങ്ങള്‍ നഷ്ടമായത്. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശി ദിപേഷ് സന്തോഷ് മാസാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കസബ പൊലീസ് ആണ് ദിപേഷ് സന്തോഷ് മാസാനിയെ അറസ്റ്റ് ചെയ്തത്.
ദിപേഷ് സന്തോഷ് മാസാനിയുടെ വ്യാജ സമ്മാനത്തിന്റെ പേരില്‍ പുതുശ്ശേരി സ്വദേശിനിയായ യുവതിക്കാണ് എട്ടര ലക്ഷം രൂപ നഷ്ടമായത്. സൗഹൃദം നടിച്ചാണ് ദിപേഷ് സന്തോഷ് മാസാനി നേരില്‍ കണ്ടിട്ടില്ലാത്ത യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. 2021 ഓഗസ്റ്റില്‍ ആണ് തട്ടിപ്പിന്റെ തുടക്കം. ദിപേഷ് സന്തോഷ് മാസാനിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.

ആദ്യം യുവതി ഇത് സ്വീകരിച്ചില്ലെങ്കിലും പിന്നീട് നിരന്തരം ഫ്രണ്ട് റിക്വസ്റ്റും സൗഹൃദ താല്‍പര്യമറിയിച്ചുള്ള സന്ദേശവും വന്നു. ഒടുവില്‍ യുവതി ദിപേഷ് സന്തോഷ് മാസാനിയുടെ വലയില്‍ വീഴുകയായിരുന്നു. വൈകാതെ ചാറ്റിംഗിലൂടെ സൗഹൃദം ബലപ്പെട്ടു. ഇതിന് പിന്നാലെ യുവതിയെ കാണാന്‍ നാട്ടിലേക്ക് വരുന്നുണ്ടെന്നും അധികം താമസിയാതെ നേരില്‍ കാണാം എന്നും ദിപേഷ് സന്തോഷ് മാസാനി യുവതിയോട് പറഞ്ഞു.

മാത്രമല്ല താന്‍ നാട്ടില്‍ എത്തുന്നതിന് മുന്‍പായി വിലപിടിപ്പുള്ള ഒരു സമ്മാനം കൈയിലെത്തുമെന്നും ദിപേഷ് സന്തോഷ് മാസാനി യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് സമ്മാനം അയച്ചിട്ടുണ്ട് എന്നും കസ്റ്റംസിന്റെ കൈയില്‍ നിന്ന് നേരിട്ട് ഒപ്പിട്ട് വേണം സമ്മാനം കൈപ്പറ്റാന്‍ എന്നും ദിപേഷ് സന്തോഷ് മാസാനി യുവതിയോട് പറഞ്ഞു. മാത്രമല്ല സമ്മാനപ്പെട്ടി വാങ്ങുമ്പോള്‍ കസ്റ്റംസിന് പണം നല്‍കേണ്ടി വരും എന്നും ഇയാള്‍ പറഞ്ഞു.

എന്നാല്‍ ആദ്യം യുവതി ഇതിന് സമ്മതിച്ചില്ല. അതേസമയം കോടിക്കണക്കിനു രൂപ വിലയുള്ള സമ്മാനമാണെന്നും എട്ടര ലക്ഷം രൂപ ഒരിക്കലും ഒരു നഷ്ടമാകില്ല എന്നും ദിപേഷ് സന്തോഷ് മാസാനി യുവതിയെ പറഞ്ഞ് ധരിപ്പിക്കുകയായിരുന്നു. ഇത് വിശ്വസിച്ച് രണ്ട് അക്കൗണ്ടുകളിലേക്ക് നാല് തവണയായി യുവതി 8,85,500 രൂപ കൈമാറുകയും ചെയ്തു. എന്നാല്‍ പണം കിട്ടിയതിന് പിന്നാലെ ദിപേഷ് സന്തോഷ് മാസാനിയുടെ വിളിയും സന്ദേശവും കുറയാന്‍ തുടങ്ങി.

ഇതോടെ ആണ് താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് യുവതി മനസിലാക്കിയത്. തുടര്‍ന്ന് പുതുശ്ശേരി സ്വദേശിനി പാലക്കാട് കസബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കസബ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് തട്ടിപ്പിന് കുറിച്ച് അന്വേഷിച്ചതും പ്രതിയെ പിടികൂടിയതും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications