പാലക്കാട് ഷാഫി പറമ്പിലിന് കനത്ത തിരിച്ചടി; മണ്ഡലം ഉറപ്പിച്ച് ഇ ശ്രീധരൻ.. 6000 വോട്ടിന് മുന്നിൽ
പാലക്കാട്; ജില്ലയിൽ ശക്തമായ പോരാട്ടം നടന്ന പാലക്കാട് മണ്ഡലത്തിൽ കൂറ്റൻ മുന്നേറ്റവുമായി എൻഡിഎ സ്ഥാനാർത്ഥി മെട്രോ മാൻ ഇ ശ്രീധരൻ. 6000 ത്തോളം വോട്ടിന്റെ ലീഡാണ് ശ്രീധരന് മണ്ഡലത്തിൽ ഉള്ളത്. തുടക്കത്തിൽ തന്നെ വലിയ ലീഡാണ് ശ്രീധരൻ മണ്ഡലത്തിൽ നിലനിർത്തിയത്.തപാൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ നേടിയ മുന്നേറ്റം വോട്ടിംഗ് മെഷീനിലേക്ക് എത്തിയപ്പോഴും ശ്രീധരന് നിലനിർത്താൻ സാധിച്ചു.
കഴിഞ്ഞ തവണ കോൺഗ്രസ് ലീഡ് നേടിയ മേഖലകളിൽ ഉൾപ്പെടെ ശ്രീധരന് മു്നനേറാൻ സാധിച്ചിട്ടുണ്ടെന്നാണ് വോട്ടുകണക്കുകൾ വ്യക്തമാക്കുന്നത്. കൽപ്പാത്തിയും പുത്തൂരും അടക്കം യുഡിഎഫ് സ്വാധീന മേഖലകളിലെ ശ്രീധരൻ വ്യക്തമായ മുന്നേറ്റമാണ് ശ്രീധരൻ നേടിയത്. അതേസമയം എൽഡിഎഫ് ഭൂരിപക്ഷ മേഖലയിൽ ശ്രീധരന്റെ ലീഡ് കുറഞ്ഞിരുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

യുഡിഎഫിൻറെ ഉറച്ച മണ്ഡലമായ പാലക്കാട് കഴിഞ്ഞ രണ്ട് തവണയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലായിരുന്നു വിജയിച്ചത്. 2016 ൽ 42 ശതമാനം വോട്ട് നേടിയാണ് ഷാഫി ഇവിടെ വിജയിച്ചത്.17,483 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഷാഫി നേടിയത്. എന്നാൽ മണ്ഡലത്തിൽ രണ്ടാം സ്ഥം നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. ശോഭാ സുരേന്ദ്രനിലൂടെ ബിജെപി 30 ശതമാനത്തോളം വോട്ടായിരുന്നു ബിജെപി പെട്ടിയിലാക്കിയത്.
ആഞ്ഞ് പിടിച്ചാൽ മണ്ഡലം നിലനിർത്താനാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു ശ്രീധരനെ ബിജെപി ഇവിടെ മത്സരിപ്പിച്ച്ത. ശ്രീധരന്റെ വ്യക്തിപ്രഭാവവും വോട്ടായി മാറുമെന്ന് ബിജെപി കണക്ക് കൂട്ടി. മാത്രമല്ല ഇത്തവണ പാലക്കാട് നഗരസഭ ഭരണവും നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞിരുന്നു, ഇത് നേട്ടമാകുമെന്നും നേതൃത്വം വിലയിരുത്തി. ഈ കണക്ക് കൂട്ടലുകൾ എല്ലാം ശരിവെയ്ക്കുന്ന കണക്കാണ് ഇപ്പോൾ മണ്ഡലത്തിൽ നിന്നും പുറത്തുവരുന്നത്.












Click it and Unblock the Notifications