പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യവില്‍പ്പനയ്ക്ക് അവസാനമില്ല.... 11 മണി കഴിഞ്ഞിട്ടും നിര്‍ത്താതെ വില്‍പ്പന, ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

പാലക്കാട്: കൊവിഡ് കാലത്തെ പ്രതിസന്ധിയൊന്നും മദ്യവില്‍പ്പനയെ ഒട്ടും ബാധിച്ചിട്ടില്ല. ഇക്കാര്യം ബാറുകളിലെ വില്‍പ്പനയില്‍ നിന്ന് വ്യക്തമാവുകയാണ്. ഇതിനിടയില്‍ കോവിഡ് രോഗ പ്രതിരോധ ചട്ടം ലംഘിച്ച് മദ്യവില്‍പ്പനയും ജില്ലയില്‍ സജീവമായിരിക്കുകയാണ്. ഇത്തരത്തില്‍ പരാതികള്‍ വന്നതോടെ ആറ് ബാറുകളുടെ ലൈസന്‍സ് എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, എന്നീ ജില്ലകളിലെ ബാറുകള്‍ക്കെതിരെയാണ് നടപടി.

1

ഇവയ്‌ക്കെതിരെയുള്ള നടപടി കൊണ്ട് എല്ലാം അവസാനിച്ചിട്ടില്ല. പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലകളിലെ മൂന്ന് ബാറുകള്‍ക്കെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കോവിഡ് ചട്ടം അനുസരിച്ച് അഞ്ച് മണിക്ക് ശേഷം വില്‍പ്പന വിലക്കിയിട്ടുണ്ട്. എന്നാല്‍ രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും മദ്യം വിറ്റുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബെവ്‌കോ ആപ്പിലൂടെ അല്ലാതെയും വ്യാപകമായി വില്‍പ്പന നടത്തിയതായും എക്‌സൈസ് ഇന്റലിജന്‍സ് കണ്ടെത്തി.

്അതേസമയം പരിശോധന ശക്തമാക്കാനാണ് എക്‌സൈസ് വിഭാഗം തീരുമാനിച്ചിരിക്കുന്നത്. പലയിടത്തും നിയമലംഘനങ്ങള്‍ നടക്കുന്നതായി ആരോപണമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നടപടി അനൂസരിച്ച് ആളുകളുടെ തിരക്ക് ഇല്ലാതാക്കുന്ന രീതിയാണ് തങ്ങള്‍ സ്വീകരിച്ചതെന്നാണ് ബാറുടമകളുടെ വാദം. കൂടുതല്‍ സമയം വില്‍പ്പന നടത്തിയതിനാല്‍ സാമൂഹിക അകലവും മറ്റ് പ്രതിരോധ നടപടികളും കൃത്യമായി പാലിക്കാനായെന്നും ബാറുടമകള്‍ പറയുന്നു.

ബാറുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. നിലവില്‍ ബാറിലും ഔട്ട്‌ലെറ്റുകളിലും ഗണ്യമായി മദ്യവില്‍പ്പന കുറഞ്ഞതായിട്ടാണ് കണക്ക്. ദിവസം 400 ടോക്കണുകള്‍ നല്‍കുന്നുണ്ടെങ്കിലും മദ്യം വാങ്ങാനെത്തുന്നവരുടെ എണ്ണം ശരാശരി 110 ആണെന്ന് ബാറുകാര്‍ പറയുന്നു. അതേസമയം ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഔട്ട്‌ലെറ്റുകളിലെ അവസ്ഥ.

English summary
palakkad: bars broke covid rules excise department cancels their license
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X