പാലക്കാട് ജാതി പറഞ്ഞ് ബിജെപി കൗൺസിലറുടെ ആശംസ; വിവാദമായപ്പോൾ പോസ്റ്റ് മുക്കി
പാലക്കാട്; പാലക്കാട് നഗരസഭ അധ്യക്ഷയുടേയും ഉപാധ്യക്ഷന്റേയും ജാതി പറഞ്ഞ് ബിജെപി കൗൺസിലർ ആശംസ നേർന്ന സംഭവം വിവാദത്തിൽ. കൊപ്പം വാര്‍ഡില്‍ നിന്നുള്ള കൗൺസിലറായ വിഎസ് മിനിമോളാണ് ഫേസ്ബുക്കിൽ ജാതി പറഞ്ഞ് കൊണ്ട് പോസ്റ്റിട്ടത്.
'പാലക്കാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ആയി ഇ. കൃഷ്ണദാസ് (നായര്‍ സമുദായം), ചെയര്‍ പേഴ്‌സണ്‍ ആയി പ്രിയ അജയന്‍ (മൂത്താന്‍ സമുദായം) എന്നിവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ' എന്നായിരുന്നു പോസ്റ്റ്. എന്നാൽ സംഭവം വിവാദമായതോടെ മിനിമോൾ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്തു.
പിന്നാലെ മറ്റൊരു പോസ്റ്റും മിനി ഫേസ്ബുക്കിൽ പങ്കുവെച്ചു. ആ പോസ്റ്റ് ഇങ്ങനെ 'മോശമായ ഒരു ജാതിയോ മതമോ ഭാരതത്തിൽ ഇല്ല. എല്ലാ ജാതിയും അതിന്റെ മേന്മ വിഭാവന ചെയ്യുന്നു. നായര് മുതൽ നായാടി വരെ നമ്മുടെ സംസ്കാരം വിളിച്ചോതുന്നു. ഇസ്ലാമും, ക്രിസ്തുവും പാഴ്സിയും, വിവിധ സാമന്വയങ്ങളുടെ ഉയർന്ന വാക്കുകളാണ്. ജാതി സമവാക്യങ്ങൾ മെന്മയുള്ളതാണ്. അതിനെ അതിന്റെ തായ അർത്ഥത്തിൽ മനസ്സിലാക്കണം. മേൽജാതിക്കും റിസർവേഷൻ വേണം എന്ന അഭിപ്രായക്കാരി ആണ് ഞാൻ.'

അതേസമയം ചെയർമാൻ സ്ഥാനം സംബന്ധിച്ച ഭിന്നതകളാണ് വിവാദ പോസ്റ്റിന് പി്നിൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടും അധ്യക്ഷ സ്ഥാനത്തൈചൊല്ലിയുള്ള തർക്കം തുടക്കം മുതൽ തന്നെ ബിജെപിയിൽ നിലനിന്നിരുന്നു. മുൻ ചെയർപേഴ്സണായിരുന്നു പ്രമീള ശശിധരനെ ഒഴിവാക്കി മിനി കൃഷ്ണകുമാറിനെ കൊണ്ടുവരാനുളള നീക്കം എതിർപക്ഷം പൊളിക്കുകയായിരുന്നു. പുതുമുഖമായ പ്രിയ അജയനെ ഇറക്കിയാണ് മിനിയെ വെട്ടിത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications