പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട്‌ ജാതി പറഞ്ഞ്‌ ബിജെപി കൗൺസിലറുടെ ആശംസ; വിവാദമായപ്പോൾ പോസ്റ്റ് മുക്കി

Google Oneindia Malayalam News

പാലക്കാട്; പാലക്കാട് നഗരസഭ അധ്യക്ഷയുടേയും ഉപാധ്യക്ഷന്റേയും ജാതി പറഞ്ഞ് ബിജെപി കൗൺസിലർ ആശംസ നേർന്ന സംഭവം വിവാദത്തിൽ. കൊപ്പം വാര്‍ഡില്‍ നിന്നുള്ള കൗൺസിലറായ വിഎസ് മിനിമോളാണ് ഫേസ്ബുക്കിൽ ജാതി പറഞ്ഞ് കൊണ്ട് പോസ്റ്റിട്ടത്.

'പാലക്കാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ആയി ഇ. കൃഷ്ണദാസ് (നായര്‍ സമുദായം), ചെയര്‍ പേഴ്‌സണ്‍ ആയി പ്രിയ അജയന്‍ (മൂത്താന്‍ സമുദായം) എന്നിവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ' എന്നായിരുന്നു പോസ്റ്റ്. എന്നാൽ സംഭവം വിവാദമായതോടെ മിനിമോൾ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്തു.

പിന്നാലെ മറ്റൊരു പോസ്റ്റും മിനി ഫേസ്ബുക്കിൽ പങ്കുവെച്ചു. ആ പോസ്റ്റ് ഇങ്ങനെ 'മോശമായ ഒരു ജാതിയോ മതമോ ഭാരതത്തിൽ ഇല്ല. എല്ലാ ജാതിയും അതിന്റെ മേന്മ വിഭാവന ചെയ്യുന്നു. നായര് മുതൽ നായാടി വരെ നമ്മുടെ സംസ്കാരം വിളിച്ചോതുന്നു. ഇസ്ലാമും, ക്രിസ്തുവും പാഴ്സിയും, വിവിധ സാമന്വയങ്ങളുടെ ഉയർന്ന വാക്കുകളാണ്. ജാതി സമവാക്യങ്ങൾ മെന്മയുള്ളതാണ്. അതിനെ അതിന്റെ തായ അർത്ഥത്തിൽ മനസ്സിലാക്കണം. മേൽജാതിക്കും റിസർവേഷൻ വേണം എന്ന അഭിപ്രായക്കാരി ആണ് ഞാൻ.'

palakakd

അതേസമയം ചെയർമാൻ സ്ഥാനം സംബന്ധിച്ച ഭിന്നതകളാണ് വിവാദ പോസ്റ്റിന് പി്നിൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടും അധ്യക്ഷ സ്ഥാനത്തൈചൊല്ലിയുള്ള തർക്കം തുടക്കം മുതൽ തന്നെ ബിജെപിയിൽ നിലനിന്നിരുന്നു. മുൻ ചെയർപേഴ്സണായിരുന്നു പ്രമീള ശശിധരനെ ഒഴിവാക്കി മിനി കൃഷ്ണകുമാറിനെ കൊണ്ടുവരാനുളള നീക്കം എതിർപക്ഷം പൊളിക്കുകയായിരുന്നു. പുതുമുഖമായ പ്രിയ അജയനെ ഇറക്കിയാണ് മിനിയെ വെട്ടിത്.

തൊടുപുഴയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്.. യുഡിഎഫ് സ്വതന്ത്രയും വിമതനും ഒപ്പം.. അമ്പരന്ന് യുഡിഎഫ്തൊടുപുഴയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്.. യുഡിഎഫ് സ്വതന്ത്രയും വിമതനും ഒപ്പം.. അമ്പരന്ന് യുഡിഎഫ്

യുഡിഎഫിൽ കയറിപറ്റാൻ ഉറച്ച് പിസി ജോർജ്ജ്;'കോൺഗ്രസിനെ പിന്തുണയ്ക്കാം,വേണ്ടെന്ന് പറയുന്നത് അപഹാസ്യം'യുഡിഎഫിൽ കയറിപറ്റാൻ ഉറച്ച് പിസി ജോർജ്ജ്;'കോൺഗ്രസിനെ പിന്തുണയ്ക്കാം,വേണ്ടെന്ന് പറയുന്നത് അപഹാസ്യം'

കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്തു; ചൈനയില്‍ ജേണലിസ്റ്റിന് തടവ് ശിക്ഷ, 'പ്രകോപനമുണ്ടാക്കി'കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്തു; ചൈനയില്‍ ജേണലിസ്റ്റിന് തടവ് ശിക്ഷ, 'പ്രകോപനമുണ്ടാക്കി'

Recommended Video

cmsvideo
why cpm choose Arya Rajendran as Trivandrum Mayor

English summary
Palakkad: BJP councilor greets elected members by mentioning their cast,controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X