Get Updates
Get notified of breaking news, exclusive insights, and must-see stories!

'പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല, വിവാദം എൽഡിഎഫിന് വോട്ടാകും; രാഹുലിന് ശക്തമായ തിരിച്ചടി കിട്ടും';എംവി ഗോവിന്ദൻ

പാലക്കാട് : ട്രോളി ബാഗ് വിവാദം എൽ ഡി എഫിന് തിരഞ്ഞെടുപ്പിൽ വോട്ടാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബാഗ് വിഷയത്തിൽ താൻ പറഞ്ഞതാണ് പാർട്ടി നിലപാട്. ബാഗ് വിവാദം ഉൾപ്പെടെയുള്ള ജനകീയ പ്രശ്നങ്ങൾ പാലക്കാട് ചർച്ചയാകും. അതിശക്തമായ തിരിച്ചടി യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നേരിടുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'കഴിഞ്ഞ തവണ ഇ ശ്രീധരന് കിട്ടിയ വോട്ടുകൾ ഇത്തവണ ബി ജെ പിക്ക് ലഭിക്കില്ല. ബി ജെ പി കേരളത്തിൽ ജയിച്ചുപോകുമോയെന്ന ആശങ്ക മതന്യൂനപക്ഷങ്ങൾക്ക് ഉണ്ടായിരുന്നു. അതിനാൽ അവരുടെ വോട്ടുകൾ ഷാഫിക്ക് പോയി. എന്നാൽ ആ വോട്ടുകൾ ഇത്തവണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാൻ പോകുന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി പാലക്കാട് നല്ല രീതിയിൽ മുന്നേറുകയാണ്. രാഹുലിനെ ഞാൻ വിലയിരുത്തേണ്ടതില്ല. ഐഡി കാർഡ് വിഷയം മുതൽ ട്രോളി ബാഗ് വിഷയം വരെ വളരെ ശക്തമായൊരു അവമതിപ്പ് രാഹുലിനോട് ഉണ്ട്. ഇതെല്ലാം എൽ ഡി എഫിന് വോട്ടാകും.

mv-1

ഒരു ബാഗിന്റെ പിന്നിൽ പോവുന്ന പാര്‍ട്ടിയല്ല ഞങ്ങൾ. ബാഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വന്നതാണ്. അല്ലാതെ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രശ്‌നമായി വന്നതല്ല. യാദൃച്ഛികമായിട്ട വന്ന വളരെ പ്രധാനപ്പെട്ട വിഷയമാണ്. ആ പ്രശ്നം ഉപേക്ഷിക്കേണ്ടൊരു പ്രശ്‌നമല്ല. ശരിയായ അന്വേഷണം നടത്തേണ്ട വിഷയം തന്നെയാണ്. ഫെന്നിയാണല്ലോ ഇതിന്റെയെല്ലാം ചാമ്പ്യൻ. ഐഡി കാർഡ് വിഷയവും കേരളം കണ്ടതാണ്. അതുകൊണ്ടാണ് ആളുകൾക്ക് ഇതൊക്കെ വിശ്വാസമാകുന്നത്.

ഞാൻ വസ്ത്രം കൊണ്ടുപോവുകയായിരുന്നുവെന്ന് പറഞ്ഞതൊക്കെ തെറ്റാണെന്ന് ആളുകൾക്ക് മനസിലായിട്ടുണ്ട്. ഈ വിഷയം തന്നെയാണ് തിരഞ്ഞെടുപ്പിൽ അങ്ങോളം ചർച്ചയാകേണ്ടതെന്ന് ഞങ്ങൾ കരുതുന്നില്ല. നീലയും കറുത്തതുമായ ബാഗുകള്‍ കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് കേരളം ചര്‍ച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയ പ്രശ്‌നമാണ്. അതുള്‍പ്പെടെയുള്ള എല്ലാ ജനകീയ പ്രശ്നങ്ങളും കേരളത്തിൽ ചർച്ച ചെയ്യുക തന്നെ ചെയ്യും.

ബാഗ് യാദൃച്ഛികമായി വീണുകിട്ടിയ സംഭവമാണ്. ശുക്രദശയെന്നാണ് സുധാകരൻ പറഞ്ഞത്. അത് മാറിക്കൊണ്ടിരിക്കുകയാണ്. വിഷയം കൈകാര്യം ചെയ്തതിൽ എല്‍ ഡി എഫിന് തെറ്റ് പറ്റിയിട്ടില്ല. തെളിവ് ഇല്ലാതെ തന്നെ ആളുകള്‍ക്ക് കാര്യം മനസിലായിട്ടുണ്ട്. ഐഡി കാർഡ് വിഷയത്തിൽ തെളിവുണ്ടായിരുന്നോ, അത് ജനത്തിന് മനസിലായില്ലേ. അതുപോലെ ഇതും മനസിലാകും', അദ്ദേഹം പറഞ്ഞു.

പെട്ടി വിഷയം അടഞ്ഞ അധ്യായമേയല്ല. നിയോജകമണ്ഡലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിലെ വളരെ പ്രധാന വിഷയമാണ്. എന്നാല്‍ അതാണ് എല്ലാം എന്ന് കാണേണ്ടതില്ല. അതുൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്യും എന്നതാണ്. ഈ വിഷയം യുഡിഎഫിനെയാണ് തിരിച്ചടിക്കുക. അതിശതക്തമായ തിരിച്ചടി രാഹുലിന് ലഭിക്കും. ഈ വിഷയത്തിൽ ഞാൻ പറഞ്ഞത് തന്നെയാണ് പാർട്ടി അഭിപ്രായം. അല്ലാതെ മറ്റൊരു അഭിപ്രായം പാർട്ടിക്കില്ല', എംവി ഗോവിന്ദൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+