പാലക്കാട് ഫ്ലാറ്റെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ ; പാല് കാച്ചൽ കഴിഞ്ഞു..ഇനി കല്യാണം?
പാലക്കാട്: യു ഡി എഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിൽ തുടക്കം മുതൽ കേൾക്കുന്ന വിമർശനം അദ്ദേഹം പാലക്കാട്ടുകാരൻ അല്ലെന്നതാണ്. എന്നാൽ ഇപ്പോഴിതാ ആ വിമർശനത്തെ മറികടക്കാൻ പാലക്കാട് ഫ്ലാറ്റ് എടുത്ത് താമസം മാറിയിരിക്കുകയാണ് രാഹുൽ. ഇന്ന് രാവിലെ പുതിയ ഫ്ലാറ്റിന്റെ പാല് കാച്ചലും കഴിഞ്ഞു.
രാഹുലിന്റെ അമ്മയും സഹോദരിയും മറ്റ് കുടുംബാംഗങ്ങളുമെല്ലാം പാലക്കാട്ടെ ഫ്ലാറ്റിലെത്തി. അമ്മയാണ് പുതിയ വീടിന്റെ പാല് കാച്ചൽ നടത്തിയത്. പാലക്കാട് മകൻ മത്സരിക്കുന്നതിലും താമസം മാറിയതിലുമെല്ലാം തനിക്ക് സന്തോഷമേയുള്ളൂവെന്ന് അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ വീട് വാങ്ങിയതോടെ ഇനി കല്ല്യാണവും ഉണ്ടോയെന്ന ചോദ്യത്തിന് മകന് എത്രയും പെട്ടെന്ന് വിവാഹം നോക്കണമെന്നും ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു.

മത്സരിക്കാൻ എത്തുമ്പോൾ തന്നെ താൻ പാലക്കാട് വീടെടുക്കുമെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. മരണം വരെ തന്റെ പാലക്കാട്ടെ മേല്‍വിലാസം ഇവിടെ തന്നെ ഉണ്ടാകുമെന്നായിരുന്നു രാഹുൽ വ്യക്തമാക്കിയത്. പുതിയ ഫ്ലാറ്റ് സ്വന്തമാക്കുമോയെന്ന ചോദ്യത്തിന് തനിക്ക് സ്വന്തമാക്കാൻ പറ്റുന്നതല്ലെന്ന് രാഹുലിന്റെ മറുപടി. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം പാലക്കാടേക്ക് താമസം മാറാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു.
അതേസമയം ഇന്ന് ഉച്ചയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ നാമനിർദേശ പത്രിക നൽകുന്നത്. രാഹുലിന്റെ അമ്മയാണ് കെട്ടിവെയ്ക്കാനുള്ള കാശ് നൽകുന്നത്. ഉച്ചയ്ക്ക് 12 നാണ് രാഹുൽ പത്രിക സമർപ്പിക്കുന്നത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ പാലക്കാട് ഇത്തവണ എന്ത് വിലകൊടുത്തും നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് ക്യാമ്പ്. തുടക്കം മുതൽ തന്നെ അതിശക്തമായ പ്രചരണമാണ് പാർട്ടി ഇവിടെ കാഴ്ചവെയ്ക്കുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒൻപതിനായിരത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ കോൺഗ്രസിന് ലഭിച്ചത്. ഇത് തന്നെയാണ് പാർട്ടിയുടെ ആത്മവിശ്വാസം ഉയർത്തുന്നത്. പി സരിന്റെ ചുവടുമാറ്റവും എൽ ഡി എഫ് സ്ഥാനാർത്ഥിയായുള്ള രംഗപ്രവേശവും തിരിച്ചടിയാകില്ലെന്നാണ് നേതാക്കൾ പറയുന്നത്. മാത്രമല്ല ബി ജെ പിയിലെ പടലപിണക്കങ്ങൾ തങ്ങൾക്ക് ഇക്കുറി കാര്യങ്ങൾ അനുകൂലമാക്കുമെന്നും കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നുണ്ട്. മണ്ഡലത്തിൽ ഡിഎംകെ തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിച്ചതും കോൺഗ്രസിന് ആശ്വാസമാണ്. അതേസമയം മുൻ യൂത്ത് കോൺഗ്രസ് നേതാവ് എകെ ഷാനിബ് മത്സരിച്ചാൽ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ വീഴുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിൽ ഷാനിബിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാന നിമിഷവും കോൺഗ്രസ് ശക്തമാകിയിട്ടുണ്ട്.
-
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications