Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുരളീധരൻ ബിജെപിയിലേക്ക് വന്നാൽ ഞാനും പത്മജയും കൂടി എടുത്ത് കൊണ്ടുവരും'; പിസി ജോർജ്

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെക്കാൾ വിജയസാധ്യത പാലക്കാട്ടുകാരനായ സി കൃഷ്ണകുമാറിന് തന്നെയാണെന്ന് ബി ജെ പി നേതാവ് പി സി ജോർജ്. കെ മുരളീധരൻ ബി ജെ പിയിലേക്ക് വന്നാൽ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും പി സി ജോർജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ശോഭ ശക്തയായ നേതാവാണ്. പക്ഷെ പാലക്കാട്ടുകാരൻ എന്ന നിലയിൽ സി കൃഷ്ണകുമാർ തന്നെയാണ് ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും യോഗ്യതയുള്ള സ്ഥാനാർത്ഥി. കെ മുരളീധരനെ പോലൊരു നേതാവ് ബി ജെ പിയുമായി സഹകരിക്കാൻ തയ്യാറായാൽ ഞങ്ങൾ രണ്ട് കൈയ്യും കാലും നീട്ടി സ്വീകരിക്കും.അക്കാര്യത്തിൽ സംശയമില്ല. ഞാനും പദ്മജയും എടുത്തോണ്ട് വരും', പി സി പറഞ്ഞു.

muralipc2-

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉയർന്ന വിവാദത്തിനിടെ കെ മുരളീധരനെ ക്ഷണിച്ച് സി പി എം നേതാവ് എ കെ ബാലനും രംഗത്തെത്തിയിരുന്നു. മുരളീധരൻ ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറാകണം എന്നായിരുന്നു എകെ ബാലൻ പറഞ്ഞത്. 'ചതിയൻമാരുടെ പാർട്ടിയിൽ നിൽക്കണോയെന്ന് മുരളീധരൻ പരിശോധിക്കണം. കോൺഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരൻ തെളിയിക്കണം. പറ്റുമെങ്കിൽ മുരളീധരൻ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് എടുക്കണം' എന്നായിരുന്നു ബാലന്റെ വാക്കുകൾ. എന്നാൽ കെ മുരളീധരൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.

അതേസമയം പാലക്കാട് മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡി സി സിയുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ കടുത്ത അതൃപ്തിയിലാണ് മുരളീധരൻ. വിഷയത്തിൽ ശക്തമായി തന്നെ നേരത്തേ അദ്ദേഹം പ്രതികരിച്ചിരുന്നു. തോൽവി മുന്നിൽക്കാണുന്ന തെരഞ്ഞെടുപ്പാണെങ്കിൽ അവിടെ പാർട്ടി തന്നെ തീർച്ചയായും മത്സരിപ്പിക്കുമെന്നായിരുന്നു നേതൃത്വത്തെ ഉന്നം വെച്ച് മുരളീധരൻ പറഞ്ഞത്. താൻ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.

അതിനിടെ വിവാദങ്ങൾക്കിടെ മുരളീധരൻ പാലക്കാട് പ്രചരണത്തിന് എത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അദ്ദേഹം വിട്ടുനിൽക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ താൻ സമയമാകുമ്പോൾ പോകും എന്ന തരത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. പാലക്കാട് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി തന്നെ കൂറ്റൻ വിജയത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+