Get Updates
Get notified of breaking news, exclusive insights, and must-see stories!

തലകുത്തി നിന്നാലും ബിജെപിക്ക് പാലക്കാട് വിജയിക്കാനാകില്ല; യുഡിഎഫ് തന്നെ ജയിക്കും; കെ മുരളീധരൻ

തിരുവനന്തപുരം: തലകുത്തി നിന്നാലും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വിജയിക്കാനാകില്ലെന്ന് കെ മുരളീധരൻ. പാലക്കാടിനെ കുറിച്ച് മിഥ്യാധാരണകൾ ചില മാധ്യമങ്ങൾ വച്ചുപുലർത്തുന്നുണ്ട്. എന്നാൽ ഏത് സ്ഥാനാർഥി മൽസരിച്ചാലും പാലക്കാട് യു ഡി എഫ് വിജയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് ബിജെപിക്ക് സാധ്യത ഉണ്ടെന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്. ഞാൻ അടിവരയിട്ട് പറയുന്നു പാലക്കാട് യു ഡി എഫ് മാത്രമേ വിജയിക്കൂ. ബി ജെ പിക്ക്
പാലക്കാട് നഗരസഭയിൽ മാത്രമാണ് മുൻതൂക്കമുള്ളത്. പിരാടിയിലും കണ്ണാടിയിലും മാത്തൂർ പഞ്ചായത്തിലും മത്സരം യു ഡി എഫും എൽ ഡി എഫും തമ്മിലാണ്. നഗരസഭയിൽ കിട്ടുന്ന ചെറിയ ലീഡ് ആണ് ബി ജെ പിയെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നത്. തലകുത്തി ഇരുന്നാലും ബി ജെ പി വിജയക്കില്ല. ഇടതുപക്ഷം മനസ് വെച്ചാൽ വേണമെങ്കിൽ അവർക്ക് രണ്ടാം സ്ഥാനത്തെത്താൻ സാധിക്കും. അല്ലാതെ ഏത് സ്ഥാനാർത്ഥി യു ഡി എഫിന് വേണ്ടി ഇറങ്ങിയാലും പാലക്കാട് ഞങ്ങൾ തോൽക്കില്ല.

kmuraleedharanandbjp

പാലക്കാട് ബി ജെ പിയുടെ വോട്ട് വിഹിതം കുറഞ്ഞു. ശ്രീധരന് കിട്ടിയ വോട്ട് കൃഷ്ണകുമാറിന് കിട്ടിയിട്ടില്ല. മൂവായിരത്തോളം വോട്ടിനാണ് ഷാഫി പറമ്പിൽ വിജയിച്ചതെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പിൽ 9700 വോട്ടിന്റെ ലീഡാണ് പാലക്കാട് നിയമസഭ മണ്ഡലത്തിൽ മാത്രം വികെ ശ്രീകണ്ഠന്റെ ലീഡ്. അതുകൊണ്ടാണ് പറയുന്നത് പാലക്കാട് യു ഡി എഫിന്റെ ഉറച്ച സീറ്റാണ്.

തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ മേയറുടെ കുറ്റം കൊണ്ട് ബി ജെ പിക്ക് വിജയസാധ്യത ഉണ്ടെന്നാണ് സി പി എം പറയുന്നത്. അല്ലായെ യു ഡി എഫ് വിജയിക്കുമെന്നല്ല. അവർ ബി ജെ പിക്ക് പാലം തുറന്ന് കൊടുക്കുകയാണോ? സ്വന്തം പാർട്ടിക്കാർ തന്നെ മേയറെ വിമർശിക്കുകയാണ്. അപ്പോൾ ഞങ്ങൾ അവരെ കുറിച്ച് പ്രത്യേകം പറയേണ്ടതുണ്ടോ', മുരളീധരൻ ചോദിച്ചു.

തൃശ്ശൂർ തെരഞ്ഞെടുപ്പിൽ തുടക്കം മുതൽ ഒടുക്കം വരെ സി പി എം-ബി ജെ പി അന്തർധാരയുണ്ടായിരുന്നുവെന്നും മുരളീധരൻ വിമർശിച്ചു.അതുകൊണ്ടാണ് ബി ജെ പിക്ക് കേരളത്തിൽ നിന്ന് എം പിയുണ്ടായതെന്നും മുരളീധരൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+