പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയ്ക്കിടെ പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് ശേഷം പാലക്കാട് നഗരത്തിൽ നടത്തിയ റോഡ് ഷോയ്ക്കിടെ കോൺഗ്രസ് നേതാവ് പി സി വിഷ്ണു നാഥ് കുഴഞ്ഞുവീണു. രാഹുൽ മാങ്കൂട്ടത്തിൽ , വി കെ ശ്രീകണ്ഠൻ എം പി, സന്ദീപ് വാര്യർ, പി കെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്നജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് വിഷ്ണു നാഥിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഉടൻ തന്നെ വിഷ്ണു നാഥിനെ പ്രവർത്തകരിൽ ഒരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പി സി വിഷ്ണു നാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കൾ അറിയിച്ചു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്നും കനത്ത ചൂട് കൊണ്ടും അവശനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും നേതാക്കൾ അറിയിച്ചു.













Click it and Unblock the Notifications