Palakkad Result; '2021 പ്രതിസന്ധി ഇത്തവണ പാലക്കാടില്ല, പഴയ എംഎൽഎയെ മൈന്റാക്കാൻ രാഹുലിനോട് പറഞ്ഞിട്ടുണ്ട്';ഷാഫി
പാലക്കാട്; യു ഡി എഫ് ക്യാമ്പ് ഉയർന്ന പ്രതീക്ഷയിലാണെന്ന് ഷാഫി പറമ്പിൽ എംപി. എല്ലാ മേഖലയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. 2021 ലേത് പോലൊരു സാഹചര്യം ഇക്കുറി ഇല്ലെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.
'ഭൂരിപക്ഷം എത്രയെന്ന കണക്കുകൾ പറയുന്നില്ല. വൈകാതെ കണക്കുകൾ പുറത്തുവരുമല്ലോ. വിജയിച്ചാൽ പഴയ എം എൽ എയെ മൈന്റ് ചെയ്യണമെന്ന് രാഹുലിനോട് പറഞ്ഞിട്ടുണ്ട്', തമാശാരൂപേണ ഷാഫി പറഞ്ഞു. പാലക്കാട് വലിയ ആത്മവിശ്വാസത്തിലാണ് യു ഡി എഫ് ക്യാമ്പ്. 12000 മുതൽ 15,000 വരെ ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നാണ് വികെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചത്.

പാലക്കാട് മണ്ഡലത്തിൽ അന്തിമവിജയം തനിക്കായിരിക്കുമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു. 'വളരെ ശുഭ പ്രതീക്ഷയിലാണ് യു ഡി എഫ്. വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന കണക്കിൽ നിന്നൊക്കെ ബി ജെ പി ഇപ്പോൾ താഴെയെത്തി. നഗരസഭയില്‍ അടക്കം ഇത്തവണ ബി ജെ പിക്ക് ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് ഗ്രൗണ്ടില്‍ നിന്ന് ലഭിച്ച വിവരമെന്നും രാഹുൽ പറഞ്ഞു.












Click it and Unblock the Notifications