palakkad result; പാലക്കാട് താമര വിരിയുമോ? സി കൃഷ്ണകുമാർ മുന്നിൽ..രാഹുൽ രണ്ടാമത്
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി പ്രതീക്ഷകൾ ഉയർത്തി സി കൃഷ്ണകുമാറിന് മുന്നേറ്റം. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ ആയിരത്തോളം വോട്ടുകൾക്കാണ് സി കൃഷ്ണകുമാർ ലീഡ് ചെയ്യുന്നത്. എന്നാൽ ആദ്യ റൗണ്ടിൽ 2021ലേത് പോലൊരു ലീഡ് ഉയർത്താൻ ബി ജെ പിക്ക് സാധിച്ചില്ലെന്നാണ് കണക്കുകൾ പറയുന്നത്.
ആദ്യ റൗണ്ടിൽ 14 ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 700 ഓളം വോട്ടുകളുടെ നഷ്ടമാണ് ബി ജെ പിക്ക് സംഭവിച്ചിരിക്കുന്നത്. രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോഴും കഴിഞ്ഞ തവണത്തെ പോലെ വലിയൊരു മുന്നേറ്റം ബി ജെ പിക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. രണ്ടാം സ്ഥാനത്ത് യു ഡി എഫിന്റെ രാഹുൽ മാങ്കൂട്ടത്തിലാണ്. ബി ജെ പിക്ക് നഷ്ടം വന്ന വോട്ടുകൾ രാഹുലിന് പിടിക്കാൻ സാധിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്. 400 ന് മുകളിൽ വോട്ടുകൾ ഇവിടെ രാഹുലിന് ലഭിച്ചിട്ടുണ്ട്. പി സരിൻ മൂന്നാം സ്ഥാനത്താണെങ്കിലും 2021 നെ അപേക്ഷിച്ച് നൂറോളം വോട്ടുകൾ ആദ്യ റൗണ്ടിൽ അധികമായി നേടാൻ സരിനും കഴിഞ്ഞു.

പാലക്കാട് നഗരസഭയാണ് ബി ജെ പിയുടെ ശക്തികേന്ദ്രം. ഇത്തവണ നഗരസഭ പരിധിയിലാണ് ഏറ്റവും കൂടുതൽ വോട്ടിംഗ് ശതമാനം ഉയർന്നത്. 2021 ലെ നിയസമാസഭ തിരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം ആയിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. ഇത്തവണ അത് 5 ശതമാനത്തിലേറെ ഉയർന്ന് 70 ശതമാനമായി. ബി ജെ പി ശക്തി കേന്ദ്രങ്ങളിലാണ് പോളിംഗ് ഉയർന്നത്. കോൺഗ്രസിനും എൽ ഡി എഫിനും സ്വാധീനമുള്ള പിരിയാരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ പോളിംഗ് ശതമാനം ഇത്തവണ കുറവായിരുന്നു. അതുകൊണ്ട ്തന്നെ തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്നാണ് ബി ജെ പി കേന്ദ്രങ്ങൾ അവകാശപ്പെട്ടത്.
ഇക്കുറി 5000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പാലക്കാട് പിടിക്കുമെന്നാണ് സ്ഥാനാർത്ഥി സി കൃഷ്മകുമാർ പ്രതീക്ഷ പങ്കുവെച്ചത്. പ്രതീക്ഷിക്കുന്ന പോലെ അടിയൊഴുക്ക് ഉണ്ടായാൽ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സി കൃഷണകുമാർ പറഞ്ഞിരുന്നു. എന്നാൽ കണക്കുകൾ പുറത്തുവരുമ്പോൾ ബി ജെ പിയുടെ പ്രതീക്ഷ അസ്ഥാനത്താകുമോയെന്ന വിലയിരുത്തലുകൾ ശക്തമാണ്. സി കൃഷ്ണകുമാർ പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായാൽ അത് പാലക്കാട് ബി ജെ പിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കും.












Click it and Unblock the Notifications