'പാലക്കാട് 15000 വരെ ഭൂരിപക്ഷത്തിന് ജയിക്കും'; അന്തിമ വിജയം മതേതരത്വത്തിനൊപ്പമെന്ന് രാഹുൽ മാങ്കൂട്ടത്തൽ
പാലക്കാട് അന്തിമ വിജയം മതേതരത്വത്തിനാകുമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വളരെ ശുഭ പ്രതീക്ഷയിലാണ് യു ഡി എഫ്. വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന കണക്കിൽ നിന്നൊക്കെ ബി ജെ പി ഇപ്പോൾ താഴെയെത്തി. നഗരസഭയില്‍ അടക്കം ഇത്തവണ ബി ജെ പിക്ക് ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് ഗ്രൗണ്ടില്‍ നിന്ന് ലഭിച്ച വിവരമെന്നും രാഹുൽ പറഞ്ഞു.
വലിയ മുന്നേറ്റം സാധ്യമാകുമെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന്റെ സൂചന കൂടിയാകുമെന്നും വികെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചു. 12,000 മുതൽ 15000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ വിജയിക്കും. 67 ശതമാനമാണ് പാലക്കാട് മുനിസിപ്പിലായിറ്റിയിലെ വോട്ടിംഗ് ശതമാനം. മാത്തൂരും കണ്ണാടിയിലും വലിയ വിജയപ്രതീക്ഷ ഉണ്ട്. പിരിയാരിയിൽ പത്തിരിട്ടി പ്രതീക്ഷ ഉണ്ട്', വികെ ശ്രീകണ്ഠൻ പറഞ്ഞു.

അതേസമയം എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിനും വിജയ പ്രതീക്ഷ പങ്കുവെച്ചു. 'ആദ്യ രണ്ട് റൗണ്ട് കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമുണ്ടാകും. ആദ്യത്തെ അഞ്ച് റൗണ്ടിൽ അതിനിർണായകമായ രണ്ട് ബൂത്തുകൾ ഉണ്ട്. അവിടെ എൽ ഡി എഫ് നേടിയ മുന്നേറ്റം ആവർത്തിക്കും. ഈ ട്രൻ്റ് പിരായിരിയിലും മാത്തൂരിലും തുടരാനാണ് സാധ്യത.
36300 ഓളം വോട്ടുള്ള പിരായിരിയിൽ 26000 വോട്ടുകൾ മാത്രമാണ് പോൾ ചെയ്തത്. 44000 വോട്ടാണ് കണ്ണാടിയിലും മാത്തൂരിലുമുള്ളത്. ഇവിടെ 34000 വോട്ടാണ് പോൾ ചെയ്തത്. ഇവിടുത്തെ എട്ടായിരത്തോളം വോട്ട് ആർക്ക് വേണ്ടി പോൾ ചെയ്തുവെന്ന് അറിയാനുണ്ട്. നഗരസഭയിൽ ബി ജെ പി ലീഡ് ചെയ്യും. അത് നാലായിരമോ ആറായിരമോ എണ്ണായിരമോ ആയാലും ബി ജെ പിയുടെ തൊട്ട് പുറകിൽ എൽ ഡി എഫായിരിക്കും. നഗരസഭയിൽ 1500 വോട്ടിന് യു ഡി എഫിൻ്റെ പുറകിൽ പോയാലും ഇത് മറികടന്ന് 14ാമത്തെ റൗണ്ടിൽ ഇടത് മുന്നണി നേടും.
പാലക്കാട് യു ഡി എഫിൻ്റെ വിജയഗാനം പുറത്തുവിട്ടത് എതിർ ക്യാമ്പാണ്. ഇവൻ്റ് മാനേജ്മെന്റാണ് യു ഡി എഫിൻ്റെ പ്രചാരണം മാനേജ് ചെയ്തത്. താമര വിരിയുമെന്ന് സി കൃഷ്ണകുമാറിന് പ്രതീക്ഷിക്കാം. കണ്ണാടിയിലും മാത്തൂരിലും പ്രകടനം മെച്ചപ്പെടുത്തുമെന്ന് കൃഷ്ണകുമാർ പറഞ്ഞു. എന്നാൽ ഇ ശ്രീധരന് പോലും മെച്ചപ്പെട്ട പ്രകടനം അവിടെ കാഴ്ചെവെക്കാൻ ആയിട്ടില്ല. ആ പ്രകടനം പോലും നടത്താൻ കൃഷ്ണകുമാറിന് സാധിക്കില്ല. ജനാധിപത്യ പാലക്കാടിൽ പുതിയ സൂര്യനുദിക്കും', സരിൻ പറഞ്ഞു.












Click it and Unblock the Notifications