പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രചാരണമോ വേണ്ടേ വേണ്ട, ആനയിറങ്ങും, പുതുശ്ശേരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആനപ്പേടി!!

Google Oneindia Malayalam News

വാളയാര്‍: തിരഞ്ഞെടുപ്പ് ആവുമ്പോള്‍ എതിരാളികളെ പേടിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ പുതുശ്ശേരി പഞ്ചായത്തില്‍ ഇത് നേരെ തിരിച്ചാണ്. പുതുശ്ശേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആനപ്പേടിയാണ് ഉള്ളത്. കാട്ടാന ശല്യം രൂക്ഷമായ മേഖലയില്‍ പ്രചാരണത്തിന് ഇറങ്ങാനാവാതെ അണികളും സ്ഥാനാര്‍ത്ഥികളും നട്ടം തിരിയുകയാണ്. ഈ മേഖലയില്‍ പകലിറങ്ങിയാണ് മുന്നണികള്‍ വോട്ട് തേടുന്നത്. പുതുശ്ശേരി പഞ്ചായത്തിലെ പകുതിയിലേറെ വാര്‍ഡും മലയോരങ്ങളും വനമേഖലയോടും ചേര്‍ന്നുമുള്ളതാണ്.

1

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പയറ്റുക്കാട്ടേക്ക് വോട്ടുതേടി പോയവര്‍ക്ക് കഴിഞ്ഞ ദിവസം കാട്ടാനയ്ക്ക് മുന്നില്‍ കുടുങ്ങി. ഒരുവിധമാണ് ഇവര്‍ തിരിച്ചു മടങ്ങിയത്. എന്തായാലും അതോടെ തന്നെ പ്രചാരണ സംഘം ഭയന്നിരിക്കുകയാണ്. പകല്‍ സമയങ്ങളിലേക്ക് പ്രചാരണം മാറ്റാന്‍ ഈ സംഭവത്തോടെ ഇവര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. വേനോലി, ആറങ്ങോട്ടുകുളമ്പ്, കുരുടിക്കാട്, പയറ്റുകാട് അടക്കം ഇരുപതോളം മേഖലകളില്‍ കാട്ടാന ശല്യം ഇപ്പോഴും അതിരൂക്ഷമാണ്.

സ്ഥാനാര്‍ത്ഥിക്ക് വൈകിയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാലേ ജനമനസ്സില്‍ ഇടം നേടാനാവൂ. പക്ഷേ അതെല്ലാം ആനപ്പേടിയില്‍ ഇല്ലാതാവുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇരുപതോളം മേഖകളില്‍ സാധാരണ രാത്രി വൈകിയും നടക്കാറുള്ള പ്രചാരണമാണ് എല്ലാ മുന്നണികള്‍ക്കും അവസാനിപ്പിക്കേണ്ടി വന്നത്. സന്ധ്യയാവുന്നതോടെ ഈ മേഖലകളിലെ വഴിയോരങ്ങളിലെല്ലാം കാട്ടാനകളെത്തും. പിന്നെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാനാവാത്ത അവസ്ഥയാണ്.

ആന ശല്യം നാട്ടുകാര്‍ക്കും വലിയ ഭീഷണിയാണ്. കൃഷി നശിപ്പിക്കുകയാണ് ഇവയുടെ പ്രധാന പണി. കുറ്റിക്കാടുകളില്‍ അടക്കം ഇവ ഉണ്ടാവും. രാവിലെ വരെ ഈ പ്രദേശങ്ങളില്‍ തുടരാറുണ്ട്. ആനപ്പേടിയില്‍ പ്രദേശങ്ങത്തുള്ളവര്‍ മാസങ്ങള്‍ക്ക് മുമ്പേ രാത്രി സഞ്ചാരം ഉപേക്ഷിച്ചതാണ്. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ വോട്ട് തേടി പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും മുന്നണികള്‍ നല്‍കിയിട്ടുണ്ട്. ചിലര്‍ ആനയെ വിരട്ടാന്‍ പടക്കം അടക്കം പ്രയോഗിക്കുന്നുണ്ട്. ഇവയ്‌ക്കെതിരെ നടപടിയാണ് ആദ്യം വേണ്ടതെന്ന് നാട്ടുകാര്‍ സ്ഥാനാര്‍ത്ഥികളോട് പരിഭവം പറയുകയാണ്.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
palakkad: candidates and parties in elephant fear night campaign in regularly disrupted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X