പാലക്കാട്ട് ബാലവിവാഹം; 17കാരിയെ യുവാവ് വിവാഹം കഴിച്ചു, കേസെടുത്ത് പൊലീസ്
പാലക്കാട്: പാലക്കാട് ജില്ലയില്‍ ബാലവിവാഹം. ഇതേ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് ഭര്‍ത്താവിനെതിരെ ചെര്‍പ്പുളശേരി പൊലീസ് കേസെടുത്തത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സി ഡബ്ല്യു സി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് ശേഷം മൂന്ന് പേരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
ജൂണ്‍ 29ന് ആണ് ചെര്‍പ്പുളശേരി സ്വദേശിനിയായ പെണ്‍കുട്ടിയെ യുവാവ് വിവാഹം ചെയ്തത്. തൂത ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയതിന് ശേഷം കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് ഇടുക്കിയിലും ബാല വിവാഹം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇടമലക്കുടിയില്‍ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ 47കാരന്‍ വിവാഹം കഴിക്കുകയായിരുന്നു. പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ ആണ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ 47 കാരന്‍ വിവാഹം ചെയ്തത്. ഇത് ശൈശവ വിവാഹമെന്ന ശിശു സംരക്ഷണ വകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചെല്‍ഡ് വെല്ഫയര്‍ കമ്മിറ്റി കേസെടുക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയത്. പെണ്‍കുട്ടിയെ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. പ്രതിക്കെതിരെ പോക്‌സേ കേസും ചുമത്തിയിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications