പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ചു;നായ കടിച്ചത് ഒരു മാസം മുൻപ്

Google Oneindia Malayalam News

പാലക്കാട്; പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു കോളേജ് വിദ്യാർത്ഥിനി മരിച്ചു. മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ആണ് മരണം. ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ വാക്സിൻ എടുത്തെങ്കിലും മരിക്കുകയായിരുന്നു.

 pal-1656584726

മെയ് 30 നായിരുന്നു ശ്രീലക്ഷ്മിയെ അയൽവാസിയുടെ വളർത്തുനായ കടിച്ചത്. ശ്രീലക്ഷ്മി നാല് വാക്സിനുകളും സ്വീകരിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവരെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുൻപായിരുന്നു ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. ഉടൻ തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.

പ്രണയ നൈരാശ്യം; പാലക്കാട് ഒരു കുടുംബത്തിലെ 4 പേരെ വെട്ടിയ പ്രതി പിടിയിൽപ്രണയ നൈരാശ്യം; പാലക്കാട് ഒരു കുടുംബത്തിലെ 4 പേരെ വെട്ടിയ പ്രതി പിടിയിൽ

ശ്രീലക്ഷ്മിയെ അക്രമിച്ചപ്പോൾ നായ തടയാൻ ശ്രമിച്ച അയൽവാസിക്കും കടിയേറ്റെങ്കിലും ഇയാൾക്ക് യാതൊരു പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. വാക്സിനെടുത്താലും അപൂർവ്വമായി ചിലർക്ക് പേവിഷബാധ ഏൽക്കാറുണ്ടെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.

മരിച്ച ശ്രീലക്ഷ്മി കോയമ്പത്തൂര്‍ നെഹ്‌റു കോളേജിലെ ബി.സി.എ വിദ്യാര്‍ഥിനിയാണ്.ശവസംസ്കാരം ഐവർമഠത്തിൽ നടന്നു.

എജ്ജാതി ഹോട്ട്.. എജ്ജാതി ലുക്ക്..മാളവികയുടെ ഞെട്ടിച്ച ലുക്ക് വൈറൽ

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
palakkad; collage student dies of rabies one month after dog bite
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X