കൊറോണ ബാധിച്ചയാളുടെ മകന് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍, യാത്രക്കാരെ തേടി ആരോഗ്യവകുപ്പ്
പാലക്കാട്: മണ്ണാര്‍ക്കാട് കാരക്കുറിശിയില് കൊറോണ സ്ഥിരീകരിച്ച പ്രവാസിയുടെ റൂട്ട് മാപ്പില്‍ ആശങ്ക പടര്‍ത്തുന്ന വിവരങ്ങള്‍. ദുബായില്‍ നിന്നും എത്തിയ ഇദ്ദഹം എട്ട് ദിവസത്തിന് ശേഷമാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കൂടാതെ ഇയാള്‍ നാട്ടില്‍ കറങ്ങി നടന്നതായും വിവരമുണ്ട്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിശദമായ റൂട്ട് മാപ്പ് പുറത്തെടുത്തപ്പോഴാണ് ആശങ്കയിലാക്കുന്ന വിവരങ്ങള്‍ മനസിലാക്കാന്‍ സാധിച്ചത്.

ഇതില്‍ ഏറ്റവും ആശങ്ക പടര്‍ത്തുന്ന വിവരം, കൊറോണ സ്ഥിരീകരിച്ച കാരക്കുറിശിയിലെ ആളുടെ മകന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആണെന്നാണ്. ഇതോടെ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബസിലെ യാത്രക്കാരെ തേടുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഇയാള്‍ ദീര്‍ഘ ദൂര ബസുകളില്‍ രണ്ട് ദിവസം ഡ്യൂട്ടി എടുത്തിട്ടുണ്ട്.
മാര്‍ച്ച് 13നാണ് പാലക്കാട്ടെ പ്രവാസി നാട്ടിലെത്തിയത്. ഇയാളുടെ മകന് 17ന് മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള ബസില്‍ കണ്ടക്ടറായി ഡ്യൂട്ടിയില്‍ പ്രവേശിച്ചു. കൂടാതെ 18ന് പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിലും യാത്ര തിരിച്ചു. ഈ ബസില്‍ യാത്ര ചെയ്തവര്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കൊറോണ സ്ഥിരീകരിച്ച കാരക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ദുഷ്കരമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ദുബായില്‍ നിന്നും നാട്ടിലെത്തിയ ഇയാള്‍ ദിവസങ്ങളോളമാണ് നാട്ടില്‍ കറങ്ങി നടന്നത്. മാര്‍ച്ച് 13ന് നാട്ടിലെത്തിയ ഇയാള്‍ 21നാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതിനിടെ ഇയാള്‍ ബന്ധുവീടുകളിലടക്കം നിരവധി വീടുകളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാലക്കാട് നിന്നും ഇയാള്‍ മലപ്പുറത്തേക്കും പോയി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ദുഷ്കരമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. വൈറസ് കൂടുതല്‍ പേരിലേക്ക് എത്താനുള്ള സാധ്യതയുള്ളതിനാല്‍ സമ്പര്‍ക്ക പട്ടിക എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
Recommended Video
അതേസമയം, കേരളത്തില്‍ 9 പേര്‍ക്ക് കൊറോണ സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ അറിയിച്ചു. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications