പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ ബാധിച്ചയാളുടെ മകന്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍, യാത്രക്കാരെ തേടി ആരോഗ്യവകുപ്പ്

Google Oneindia Malayalam News

പാലക്കാട്: മണ്ണാര്‍ക്കാട് കാരക്കുറിശിയില്‍ കൊറോണ സ്ഥിരീകരിച്ച പ്രവാസിയുടെ റൂട്ട് മാപ്പില്‍ ആശങ്ക പടര്‍ത്തുന്ന വിവരങ്ങള്‍. ദുബായില്‍ നിന്നും എത്തിയ ഇദ്ദഹം എട്ട് ദിവസത്തിന് ശേഷമാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കൂടാതെ ഇയാള്‍ നാട്ടില്‍ കറങ്ങി നടന്നതായും വിവരമുണ്ട്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിശദമായ റൂട്ട് മാപ്പ് പുറത്തെടുത്തപ്പോഴാണ് ആശങ്കയിലാക്കുന്ന വിവരങ്ങള്‍ മനസിലാക്കാന്‍ സാധിച്ചത്.

ksrtc

ഇതില്‍ ഏറ്റവും ആശങ്ക പടര്‍ത്തുന്ന വിവരം, കൊറോണ സ്ഥിരീകരിച്ച കാരക്കുറിശിയിലെ ആളുടെ മകന്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആണെന്നാണ്. ഇതോടെ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബസിലെ യാത്രക്കാരെ തേടുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഇയാള്‍ ദീര്‍ഘ ദൂര ബസുകളില്‍ രണ്ട് ദിവസം ഡ്യൂട്ടി എടുത്തിട്ടുണ്ട്.

മാര്‍ച്ച് 13നാണ് പാലക്കാട്ടെ പ്രവാസി നാട്ടിലെത്തിയത്. ഇയാളുടെ മകന്‍ 17ന് മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള ബസില്‍ കണ്ടക്ടറായി ഡ്യൂട്ടിയില്‍ പ്രവേശിച്ചു. കൂടാതെ 18ന് പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിലും യാത്ര തിരിച്ചു. ഈ ബസില്‍ യാത്ര ചെയ്തവര്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കൊറോണ സ്ഥിരീകരിച്ച കാരക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ദുഷ്‌കരമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ദുബായില്‍ നിന്നും നാട്ടിലെത്തിയ ഇയാള്‍ ദിവസങ്ങളോളമാണ് നാട്ടില്‍ കറങ്ങി നടന്നത്. മാര്‍ച്ച് 13ന് നാട്ടിലെത്തിയ ഇയാള്‍ 21നാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതിനിടെ ഇയാള്‍ ബന്ധുവീടുകളിലടക്കം നിരവധി വീടുകളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാലക്കാട് നിന്നും ഇയാള്‍ മലപ്പുറത്തേക്കും പോയി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ദുഷ്‌കരമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. വൈറസ് കൂടുതല്‍ പേരിലേക്ക് എത്താനുള്ള സാധ്യതയുള്ളതിനാല്‍ സമ്പര്‍ക്ക പട്ടിക എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam

അതേസമയം, കേരളത്തില്‍ 9 പേര്‍ക്ക് കൊറോണ സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചു. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

English summary
Palakkad Coronavirus Patient Son Worked In KSRTC Conductor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X