പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ഡൗണില്‍ കാത്തിരുന്ന് മടുത്തു... ഒടുവില്‍ അവര്‍ വിവാഹിതരായി, അതിര്‍ത്തിയില്‍ വെച്ച്!!

Google Oneindia Malayalam News

വാളയാര്‍: ലോക്ഡൗണ്‍ കാരണം നീണ്ടുപോയത് അവര്‍ക്ക് ഒരുമിക്കാനുള്ള അവസരമായിരുന്നു. എന്നാല്‍ അനീഷിന്റെ ഐശ്വര്യയുടെയും സ്‌നേഹത്തിന് നാടിന്റെ അതിര്‍ത്തി തടസ്സമായില്ല. പക്ഷേ താലിക്കെട്ടിന് കോവിഡ് അതിര്‍ത്തി വരച്ചു. ഒടുവില്‍ കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും അതിര്‍ത്തിയായ വാളയാറിലുള്ള അമ്പലത്തില്‍ വെച്ച് അവര്‍ താലിക്കെട്ടി.

1

Recommended Video

cmsvideo
KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam

മലപ്പുറം തിരൂര്‍ തെക്കുമുറി അരംഗനാഥന്‍-ഗുണശീലി ദമ്പതികളുടെ മകന്‍ അനീഷ് കണ്ണനും മധുര പെരുങ്കുടി ശിവനാദ്-രമണി ദമ്പതികളുടെ മകള്‍ ഐശ്വര്യലക്ഷ്മിയുമാണ് വാളയാര്‍ നാഗലിംഗേശ്വര ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. ചെന്നൈയില്‍ ഐടി ജീവനക്കാരായ ഇരുവരും ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ജൂണ്‍ ഏഴിന് വിവാഹിതരാവാന്‍ തീരുമാനിച്ചത്. പക്ഷേ അപ്രതീക്ഷിതമായി വന്ന കോവിഡും ലോക്ഡൗണും കാരണം ഇവര്‍ വീടുകളില്‍ കുടുങ്ങി പോവുകയായിരുന്നു.

ഡിജിറ്റല്‍ പാസ് വൈകിയതോടെ ഇവരുടെ വിവാഹവും നീളുകയായിരുന്നു. രണ്ട് ദിവസം മുമ്പ് വധുവിന് മാത്രം കേരളത്തിലേക്കുള്ള പാസ് കിട്ടി. ബന്ധുക്കളില്ലാതെ വധുവിന് വരാന്‍ കഴിയില്ലല്ലോ. ഇതോടെയാണ് അതിര്‍ത്തിയില്‍ വിവാഹം നടത്താന്‍ മുഹൂര്‍ത്തം കുറിച്ചത്. വരനും കൂട്ടരും മലപ്പുറത്ത് നിന്നും വധുവും കൂട്ടരും മധുരയില്‍ നിന്നും വാളയാറിലെത്തി വിവാഹം ഗംഭീരമാക്കുകയായിരുന്നു.

ഇരുവരുടെയും രക്ഷിതാക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കിയിട്ടാണ് താലിചാര്‍ത്തിയാണ്. അതിര്‍ത്തിയില്‍ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ഉദ്യോഗസ്ഥരും വിവാഹത്തിന് സാക്ഷികളായെത്തിയിരുന്നു. വിവാഹശേഷം വരന്‍ മലപ്പുറത്തേക്കും വധു മധുരയിലേക്കും മടങ്ങി. നിലവില്‍ മൈസൂരുവില്‍ ജോലി ചെയ്യുന്ന അനീഷ് ലോക്ഡൗണിന് ശേഷം ചെന്നൈയിലെത്തുന്നതോടെ ഇവര്‍ക്ക് പുതു ജീവിതം ആരംഭിക്കാനാവും.

English summary
palakkad: couples married at kerala border after they trapped in lock down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X