പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പാലക്കാട്.... സര്‍ക്കാര്‍ ആശുപത്രികളില്‍ സന്ദര്‍ശക വിലക്ക്!!

Google Oneindia Malayalam News

പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇവിടെ സന്ദര്‍ശകര്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രോഗിക്കൊപ്പം ആശുപത്രിയില്‍ ഒരു സഹായിയെ മാത്രമാണ് അനുവദിക്കുക. രോഗി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് മുതല്‍ ഡിസ്ചാര്‍ജ് ചെയ്യുന്നത് വരെ സഹായിയെ മാറ്റാന്‍ അനുവദിക്കില്ല. ഇയാള്‍ തന്നെയായിരിക്കണം സഹായി.

1

സഹായി വീടുകളില്‍ പോയി വരുന്നതിനും കടുത്ത നിയന്ത്രണമുണ്ട്. രോഗബാധിതര്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, താലൂക്ക് ആശുപത്രിയിലോ വേണം ആദ്യം ചികിത്സ തേടേണ്ടത്. അവിടെ നിന്ന് ശുപാര്‍ശയുണ്ടെങ്കില്‍ മാത്രമേ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ പാടൂ. നേരിട്ട് ജില്ലാ ആശുപത്രിയില്‍ എത്തുന്നത് പരമാവധി നിരുത്സാഹപ്പെടുത്തും. അങ്ങനെ എത്തുന്നവരെ അവരുടെ താലൂക്ക് ആശുപത്രിയിലേക്കോ പിഎച്ച്‌സിയിലേക്കോ തിരിച്ചയക്കും. ചികിത്സ അനിവാര്യമാകുന്ന ഘട്ടത്തില്‍ മാത്രം ആശുപത്രിയിലെത്താനാണ് നിര്‍ദേശം.

അതേസമയം നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും മൂന്ന് പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഇവരുടെ കോവിഡ് ഫലം നെഗറ്റീവാണ്. എന്നാല്‍ ഇവരെ തിരിച്ചുകൊണ്ടുപോകാന്‍ ആരും ഇതുവരെ എത്തിയിട്ടില്ല. ഒരാള്‍ ഗോവയില്‍ നിന്നുള്ള യുവതിയാണ്. ഇവരാണ് ആശുപത്രിയില്‍ നിന്നിറങ്ങി കെഎസ്ആര്‍ടിസി റോഡ് വരെ എത്തിയത്. അന്ന് പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവരെ തിരിച്ചെത്തിച്ചത്. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളിലും വ്യക്തതയില്ല.

മൂന്ന് പേരില്‍ ഒരാള്‍ ഉത്തരേന്ത്യന്‍ സ്വദേശിയാണ്. മറ്റൊരാള്‍ തിരുവനന്തപുരത്ത് നിന്നാണ് വന്നതെന്ന് പറയുന്നു. അതേസമയം മൂന്ന് പേരും ഇപ്പോഴും നിരീക്ഷണ വാര്‍ഡിലാണ്. ഇവരെ എവിടെയാക്കണമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം കോവിഡ് സ്ഥിരീകരിച്ച രണ്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാര്‍െ ആശുപത്രിയിലേക്ക് മാറ്റിയത് 24 മണിക്കൂറിന് ശേഷം. കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനില്‍ കോവിഡ് സ്ഥിരീകരിച്ച 15 ഉദ്യോഗസ്ഥരില്‍ രണ്ട് പേര്‍ പാലക്കാട് ജില്ലക്കാരായിരുന്നു.

English summary
palakkad: covid patients visitors restrictions in government hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X