പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പാലക്കാട് പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം സുനിലിനെയാണ് ( 25) പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് നടപടി.
അറസ്റ്റിലായതിന് പിന്നാലെ സുനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം അറിയിച്ചു. എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ചിറ്റൂര്‍ പൊലീസാണ് കേസില്‍ തുടരന്വേഷണം നടത്തുന്നത്.

ഒരാഴ്ച മുമ്പാണ് കേസിന് അസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാവുന്നത്.
കഴിഞ്ഞ ദിവസം പീഡനക്കേസില്‍ പത്തനംതിട്ടയിലും സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായിരുന്നു. മയക്കുമരുന്ന് നല്‍കി മയക്കി പീഡിപ്പിച്ചതിന് ശേഷം നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സസി സജിമോനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇയാള്‍ക്കൊപ്പം ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ നാസറിനെതിരെയും കേസെടുത്തിട്ടുണ്ട്. യുവതിയെ കാറില്‍ കയറ്റി അവരെ മയക്കിക്കിടത്തി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഭീഷണിപ്പെടുത്തിയത്. ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്‌ഐ നേതാവായ നാസറാണ്. കൂടാതെ ചിത്രം പ്രചരിപ്പിച്ച പത്തോളം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.


Click it and Unblock the Notifications