സ്ത്രീയ്ക്ക് അശ്ലീല ചുവയുള്ള സന്ദേശം; ജില്ലാ കമ്മിറ്റി അംഗത്തെ സസ്‌പെന്റ് ചെയ്ത് സിപിഎം
പാലക്കാട്: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സി പി എം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍. സി പി എം പാലക്കാട് ജില്ലാ കമ്മിറ്റിം അംഗം എന്‍ ഹരിദാസനെതിരെ ആണ് നടപടി. ഹരിദാസനെ ഒരു വര്‍ഷത്തേയ്ക്ക് ആണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സി പി എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.
മാസങ്ങള്‍ക്ക് മുന്‍പാണ് ഹരിദാസനെതിരെ പരാതി ഉയര്‍ന്നത്. ആര്‍ട്ടിസാന്‍സ് യൂണിയനുമായി (സി ഐ ടി യു) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീയോടാണ് ഹരിദാസന്‍ അപമര്യാദയായി പെരുമാറിയത്. ഹരിദാസന്‍ തനിക്ക് അശ്ലീല സന്ദേശം അയച്ചു എന്നാണ് പരാതിക്കാരി പറയുന്നത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും ഇയാള്‍ പരാതിക്കാരിക്ക് അയച്ചിരുന്നു. എന്നാണ് ആക്ഷേപം.

തുടര്‍ന്ന് ആര്‍ട്ടിസാന്‍സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയ്ക്ക് യുവതി പരാതി നല്‍കി. ഇതോടെ ആര്‍ട്ടിസാന്‍സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ഹരിദാസനെ സംഘടനാ ചുമതലയില്‍ നിന്ന് നേരത്തെ തന്നെ നീക്കിയിരുന്നു. പിന്നീട് പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തുകയും ഡിജിറ്റില്‍ തെളിവുകള്‍ ഹരിദാസന് എതിരാണെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
പാര്‍ട്ടി ഹരിദാസനോട് വിശദീകരണം ചോദിച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത് എന്നാണ് ഹരിദാസന്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം എന്നാണ് സൂചന.












Click it and Unblock the Notifications