പ്രണയവിവാഹം അച്ഛനെ അറിയിച്ചില്ല, എന്നാലും ചെലവിന് അച്ഛന്‍ 35 ലക്ഷം രൂപ തരണമെന്ന് മകള്‍; കോടതി വിധി ഇങ്ങനെ
തൃശ്ശൂര്‍: വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയിച്ച് വിവാഹം കഴിച്ച മകള്‍ക്ക് വിവാഹ ചെലവിന് രക്ഷിതാവ് പണം കൊടുക്കേണ്ടതില്ല എന്ന് കോടതി. പാലക്കാട്, വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ മകള്‍ നിവേദിത നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് കുടുംബ കോടതിയുടെ വിധി. കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാര്‍ ആണ് ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
അച്ഛന്‍ തനിക്ക് വിവാഹ ചെലവിന് പണം നല്‍കിയില്ല എന്ന് കാണിച്ച് ആണ് ഹര്‍ജിയുമായി പെണ്‍കുട്ടി കുടുംബ കോടതിയെ സമീപിച്ചത്. എന്നാല്‍ പെണ്‍കുട്ടിക്ക് ഈ ആവശ്യം ഉന്നയിക്കാനുള്ള ഒരു അര്‍ഹതയുമില്ല എന്ന് ആണ് കുടുംബ കോടതിയുടെ കണ്ടെത്തല്‍. ഇരിങ്ങാല കുടുംബ കോടതി ആണ് പെണ്‍കുട്ടിയുടെ ഹര്‍ജി തള്ളിയത്.

പിതാവില്‍ നിന്ന് വിവാഹ ചെലവിന് 35 ലക്ഷം രൂപയും ചെലവ് ഇനത്തില്‍ 35,000 രൂപയും ആണ് നിവേദിത ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പിതാവ് ശെല്‍വ ദാസ് ഈ തുക നല്‍കണം എന്നായിരുന്നു നിവേദിത കുടുംബ കോടതിയില്‍ ആവശ്യപ്പെട്ടത്. 2010 മുതല്‍ പിതാവ് തനിക്കും അമ്മയ്ക്കും ചെലവിന് നല്‍കാതെ ക്രൂരത കാണിക്കുകയാണ് എന്നും നിവേദിത ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍, നിവേദിത ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണ് എന്നായിരുന്നു ശെല്‍വ ദാസ് കുടുംബ കോടതിയില്‍ നല്‍കിയ മറുപടി. നിവേദിതയെ ബി ഡി എസ് വരെ പഠിപ്പിച്ചു എന്നും 2013 ഡിസംബര്‍ വരെ താന്‍ ആണ് മകള്‍ക്ക് ചെലവിന് നല്‍കിയത് എന്നും ശെല്‍വ ദാസ് കുടുംബ കോടതിയെ അറിയിച്ചു.

മകള്‍ വിവാഹം കഴിച്ചത് തന്നെ അറിയിക്കാതെ ആണ്. അതിനാല്‍ മകള്‍ക്ക് വിവാഹ ചെലവ് നല്‍കാന്‍ കഴിയില്ല എന്നും അതിന് മകള്‍ക്ക് അര്‍ഹതയില്ല എന്നും ആണ് പിതാവ് ശെല്‍വ ദാസ് കുടുംബ കോടതിയില്‍ വാദിച്ചത്. ശെല്‍ വദാസിന്റെ വാദം പരിഗണിച്ച കുടുംബ കോടതി തെളിവുകള്‍ പരിശോധിച്ച ശേഷം നിവേദിതയുടെ ഹര്‍ജി തള്ളുകയായിരുന്നു.

പ്രണയ വിവാഹം കഴിച്ച മകള്‍ക്ക് പിതാവില്‍ നിന്നും വിവാഹ ചെലവോ മറ്റ് ചെലവുകളോ ലഭിക്കുന്നതിന് അര്‍ഹതയില്ല എന്ന് വിധിച്ച് കുടുംബ കോടതി ജഡ്ദി ഡി. സുരേഷ് കുമാര്‍ ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications