Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമ്പാച്ചി മല കയറിയാല്‍ ഇനി പണി ഉറപ്പ്; വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം, തദ്ദേശവാസികള്‍ക്കും വിലക്ക്

മലമ്പുഴ: ചെരാട് കുമ്പാച്ചി മലയിലേക്കും പ്രദേശത്തെ വനത്തിലേക്കും കയറുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതായി പാലക്കാട് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. കുമ്പാച്ചി മലയിലേക്ക് ആളുകള്‍ കയറുന്നത് നിയന്ത്രിക്കാനും സുരക്ഷ സംവിധാനം ഒരുക്കുന്നതിനുമായി ചേര്‍ന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. അതിക്രമിച്ച് കയറുന്നവര്‍ക്കെതിരെ ഇനി കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പ്, പൊലീസ് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇനി മുതല്‍ തദ്ദേശവാസുകള്‍ക്കും പ്രവേശനമുണ്ടാകില്ല, അതിക്രമിച്ച് കയറുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. കൂടാതെ 25,000 രൂപ വരെ പിഴയും ഈടാക്കും. മലയുടെ അപകടത്തെ സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനും ജനങ്ങളെ ബോധവത്കരിക്കാനും പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വനംവകുപ്പും പൊലീസും സമീപത്ത് പട്രോളിംഗ് നടത്തണം. ഇവരെ സഹായിക്കാന്‍ സിവിന്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ അഗ്നിരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി.

palakkad

45 മണിക്കൂറോളം മലമ്പുഴ കുറുമ്പാച്ചി മലയിടുക്കില്‍ ബാബു എന്ന യുവാവ് കുടുങ്ങിയതോടെയാണ് കുമ്പാച്ചിമല മാധ്യമ ശ്രദ്ധ നേടുന്നത്. ബാബു രക്ഷപ്പെട്ടതിന് പിന്നാലെ മറ്റൊരാളും കുമ്പാച്ചി മല കയറിയിരുന്നു. ഇതിന് പിന്നാലെ ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. അതേസമയം, ഇനിയും മലകയറുമെന്നും ട്രാക്കിങില്‍ തുടര്‍ന്നും താല്‍പര്യമുണ്ടെന്നും 45 മണിക്കൂറോളം മലമ്പുഴ കുറുമ്പാച്ചി മലയിടുക്കില്‍ കുടുങ്ങി രക്ഷപ്പെട്ട ആര്‍.ബാബു പറഞ്ഞിരുന്നു.

കുറുമ്പാച്ചി മല ഇതിന് മുന്‍പ് രണ്ട് തവണ പകുതി വരെ കയറിയിട്ടുണ്ട്. ഇത്തവണ കയറിയത് മൂന്നാം തവണയാണ്. ആ കയറ്റം വിജയകരമായിരുന്നു. പക്ഷെ വീണുപോയി. ഫെബ്രുവരി ഏഴിന് മൂന്ന് കൂട്ടുക്കാരുമൊത്താണ് മല കയറാന്‍ പോയത്. മലകയറി പകുതി എത്തിയപ്പോള്‍ കൂട്ടുകാര്‍ മലകയറ്റത്തില്‍ നിന്നും പിന്‍മാറുകയും ബാബു ഒറ്റക്ക് കയറ്റം തുടരുകയുമായിരുന്നു. തുടര്‍ന്ന് മലമുകളില്‍ എത്തിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ കാലിന് പരുക്ക് പറ്റിയിരുന്നു. കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നതിനാല്‍ താന്‍ മലയിടുക്കില്‍ കുടുങ്ങിയ വിവരവും കാലിലെ പരുക്കും ഫയര്‍ഫോഴ്സിനെയും കൂട്ടുകാരെയും അറിയിക്കാനായി. ചെറുപ്പം മുതല്‍ ചെറിയ മലകള്‍ കയറുന്ന ശീലവും ബാബുവിനുണ്ട്.

മലകയറുമ്പോള്‍ കുടിവെള്ളം കൈയില്‍ കരുതാന്‍ കഴിഞ്ഞിരുന്നില്ല. മലയിടുക്കില്‍ കുടുങ്ങിയപ്പോള്‍ പകല്‍ സമയത്തെ ചൂടും രാത്രിയിലെ തണുപ്പും മാറി മാറി അനുഭവപ്പെട്ടത് ശരീരത്തിന് ക്ഷീണം ഉണ്ടായി. ഭയം തോന്നിയിരുന്നില്ല. മലയടിവാരത്ത് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ആളനക്കം കണ്ടിരുന്നു. അതിനാല്‍ രക്ഷപ്പെടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ചൂട് കൂടുതലായി അനുഭവപ്പെട്ടപ്പോള്‍ ആദ്യം വഴുതി വീണ സ്ഥലത്ത് നിന്നും തൊട്ട് താഴേക്ക് മാറി നില്‍ക്കുകയായിരുന്നു. മലയിടുക്കില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ മദ്രാസ് റെജിമെന്റിലെ കരസേനാംഗം ബാലകൃഷ്ണനെ നേരില്‍ കാണാന്‍ ആഗ്രഹം ഉണ്ടെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരോടും നന്ദിയുണ്ടെന്നും ബാബു പറഞ്ഞിരുന്നു.

തനിക്ക് കുഴപ്പമൊന്നുമില്ലെന്നും, താന്‍ ഓകെയുമാണെന്നും ആശുപത്രി വിട്ട ബാബു പറഞ്ഞു. എവറസ്റ്റ് കയറാന്‍ ക്ഷണിച്ചവരോട് പറയാനുള്ളത്, തനിക്ക് പരിശീലനം തന്നാല്‍ കയറാന്‍ തയ്യാറാണെന്നാണെന്നും ബാബു വ്യക്തമാക്കി. ഏതെങ്കിലും സൈനിക വിഭാഗത്തില്‍ ചേരണമെന്നുണ്ടെന്നും ബാബു പ്രതികരിച്ചു. മലയില്‍ കുടുങ്ങിയ പോയപ്പോള്‍ പത്ത് സെക്കന്‍ഡില്‍ അധികം ഉറങ്ങാന്‍ സാധിച്ചില്ലെന്ന് ബാബു പറഞ്ഞു. അതേസമയം പെര്‍മിഷന്‍ വാങ്ങി ഇനിയും മല കയറുമെന്നും ബാബു വ്യക്തമാക്കി.

Recommended Video

cmsvideo
    പാലക്കാട്; കുമ്പാച്ചി മലയിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി: അതിക്രമിച്ചു കടന്നാൽ കേസ് രജിസ്റ്റർ ചെയ്യും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+