പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലാ ആശുപത്രി ജീവനക്കാര്‍ക്കും കൊറോണ; പരിശോധന കേന്ദ്രം പൂട്ടി; ജാഗ്രത

  • By News Desk
Google Oneindia Malayalam News

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ അനുദിനം വര്‍ധിച്ചുവരുന്നതിനിടെ കൂടുതല്‍ പ്രതിസന്ധി. ജില്ലാ ആശുപത്രി ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലാ ആശുപത്രി ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് പരിശോധന ലാഭിന്റെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്.

പാലക്കാട് ജില്ലയില്‍ കൊവിഡ് ബാധിതര്‍ കൂടുന്നതും ഉറവിടം കണ്ടെത്താനാവാത്തതുമെല്ലാം വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ കൊവിഡ് പരിശോധനക്കുള്ള ഏക കേന്ദ്രവും അടച്ചത്.

corona

ട്രൂ നാറ്റ് റാപിഡ് ടെസ്റ്റ് പരിശോധന കേന്ദ്രത്തിലെ സാങ്കേതിക പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ംമറ്റ് ജീവനക്കാരും നിരീക്ഷണത്തിലായി. പകരം സംവിധാനമോ ജീവനക്കാരെയോ നിയമിച്ചിട്ടില്ല. എട്ടുമണിക്കൂര്‍ കൊണ്ട് ശരാശരി 40 പേരുടെ പരിശോധന നടത്താനാവും എന്നതാണം് ട്രൂ നാറ്റ് ലാബിന്റെ പ്രത്യേകത. പാലക്കാട് മെഡിക്കല്‍ കോളെജില്‍ ലാബ് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഐസിഎംആര്‍ അനുമതി കിട്ടാത്തതിനാല്‍ പരിശോധന സാധ്യമല്ല.

കഴിഞ്ഞ മാസം 26 നാണ് ആശുപത്രിയില്‍ ലാബ് സംവിധാനം ഒരുക്കിയത്. നിലവില്‍ ടിപിസിആര്‍ രീതിയില്‍ തൃശൂരില്‍ ലാബില്‍ അയച്ചാണ് കൊവിഡ് പരിശോധന നടക്കുന്നത്. 2000 ത്തോളം ഫലം ഇനിയും പാലക്കാട് ലഭിക്കാനണ്ട്. നിരീക്ഷണ കാലാവധി കഴിഞ്ഞ് ജീവനക്കാര്‍ വരുന്ന മുറക്ക് ലാബ് പ്രവര്‍ത്തിച്ചു തുടങ്ങാമെന്നാണ് ഔദ്യോഗിക വിശദീകരണം.

നിലവില്‍ ട്രൂനാറ്റ് ലാബില്‍ പരിശോധനയ്ക്ക് വന്ന സാമ്പിളുകളില്‍ എല്ലാം ഫലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി ലഭിക്കാനുള്ളത് തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ പരിശോധനക്കയച്ചിട്ടുള്ളതാണ്.

പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ച്ച മാത്രം ഇന്നലെ 14 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ദുബായ്-2,മുംബൈ-3,അബുദാബി-1,ബഹ്‌റൈന്‍-1,
ബാംഗ്ലൂര്‍-1,ചെന്നൈ-2, കൂടാതെ സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 172 പേരായി.ഇതിനു പുറമെ ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ട്.ജില്ലയില്‍ നിലവില്‍ 172 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 46 പേര്‍ നിരീക്ഷണത്തിലുമുണ്ട്.

 ചാടിപ്പോയ കൊവിഡ് രോഗി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു! നില ഗുരുതരം! ചാടിപ്പോയ കൊവിഡ് രോഗി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു! നില ഗുരുതരം!

കോണ്‍ഗ്രസിന്റെ കിടിലന്‍ മൂവ്.. മധ്യപ്രദേശില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെത്തും? മറുതന്ത്രവുമായി ബിജെപികോണ്‍ഗ്രസിന്റെ കിടിലന്‍ മൂവ്.. മധ്യപ്രദേശില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെത്തും? മറുതന്ത്രവുമായി ബിജെപി

കര്‍ണ്ണാടക മുതല്‍ ഗുജറാത്ത് വരെ; കോണ്‍ഗ്രസ് പതനത്തിന് ഒറ്റ കാരണം; വീഴ്ച്ച എണ്ണി ദേശിയവക്താവ്കര്‍ണ്ണാടക മുതല്‍ ഗുജറാത്ത് വരെ; കോണ്‍ഗ്രസ് പതനത്തിന് ഒറ്റ കാരണം; വീഴ്ച്ച എണ്ണി ദേശിയവക്താവ്

English summary
Palakkad Districts Hospital Employees Confirmed Coronavirus Positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X