ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര് യാത്ര ചെയ്യേണ്ട; പാലക്കാട് നിരോധനാജ്ഞ കര്‍ശനമാക്കി ഉത്തരവ്
പാലക്കാട്: എസ് ഡി പി ഐ, ആര് എസ് എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരോധനാജ്ഞയ്ക്കൊപ്പം ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ പാടില്ലെന്നാണ് ജില്ലാ ഭരണകൂടം ഇറക്കിയ ഉത്തരവില്‍ പറയുന്നത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന ഏപ്രില്‍ 20ന് വൈകീട്ട് ആറ് വരെയാണ് നിയന്ത്രണം.
അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ മണികണ്ഠനാണ് പുതിയ ഉത്തരവിറക്കിയത്. അതേസമയം പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങള്‍ ഒമ്പത് സംഘങ്ങളാണ് അന്വേഷിക്കുന്നത്. എസ് ഡി പി ഐ പ്രവര്‍ത്തകനായ സുബൈറിന്റെ കൊലപാതകവും ആര് എസ് എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്റെ കൊലപാതകവും ആസൂത്രിതം ആണെന്നാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ ഡി ജി പി വിജയ് സാഖറേ പറഞ്ഞത്. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന് ചുമതലയുള്ള എ ഡി ജി പി വിജയ് സാഖറേ കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയിരുന്നു.

പാലക്കാട്ട് നടന്ന ഉന്നതതല യോഗത്തിലും എ ഡി ജി പി വിജയ് സാഖറേ പങ്കെടുത്തു. രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ സൂത്രധാരന്മാരെ കണ്ടെത്തുമെന്നും അദ്ദേഹം യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥിന്റെ കീഴില്‍ രണ്ട് ഡി വൈ എസ് പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സുബൈര്‍ കൊലക്കേസ് അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എസ് ഷംസുദ്ദീനും ശ്രീനിവാസന് കൊലക്കേസ് അന്വേഷണത്തിന് നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി എം അനില്‍കുമാറും നേതൃത്വം നല്‍കും.

എസ് ഷംസുദ്ദീന്റെ കീഴില്‍ കസബ, ഹേമാംബികനഗര്‍, നെന്മാറ, ചെര്‍പ്പുളശ്ശേരി, കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനുകളിലെ സി ഐമാരും എസ് ഐ.മാരും അടങ്ങുന്ന അഞ്ച് സംഘങ്ങളും എം.അനില്‍കുമാറിന്റെ കീഴില്‍ നാല് സംഘങ്ങളുമാണ് ഉണ്ടായിരിക്കുക. അതേസമയം സുബൈര്‍ കൊലക്കേസില്‍ ആരാണ് പ്രതികള്‍ എന്നത് വ്യക്തമായി തിരിച്ചറിഞ്ഞതായും സംശയിക്കപ്പെടുന്ന ചിലര്‍ കസ്റ്റഡിയിലുണ്ടെന്നും വിജയ് സാഖറേ പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതിന് ശേഷമേ അവര്‍ തന്നെയാണോ പ്രതികള്‍ എന്നത് ഉറപ്പിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ശ്രീനിവാസന് കേസില്‍ സി സി ടി വി ദൃശ്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഉടന്‍ തന്നെ ശ്രീനിവാസന് കൊലക്കേസിലും അറസ്റ്റുണ്ടാകും എന്നും എ ഡി ജി പി വിജയ് സാഖറേ പറഞ്ഞു. അതേസമയം തിങ്കളാഴ്ച വൈകീട്ട് മൂന്നരയ്ക്ക് പാലക്കാട്ട് സര്‍വകക്ഷിയോഗം നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാലക്കാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. എല്ലാ അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികളോടും യോഗത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചതായി മന്ത്രി പറഞ്ഞു.

സമാധാന ശ്രമങ്ങള്‍ക്കുള്ള പിന്തുണ എന്ന നിലയില്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് ബി ജെ പി. ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് പറഞ്ഞു. ഔദ്യോഗികക്ഷണം കിട്ടിയാല്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറവും അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ വിഷുദിനത്തിലും പിറ്റേന്നുമായാണ് കൊലപാതകങ്ങള്‍ നടന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകങ്ങള്‍ക്ക് കാരമണെന്നാണ് എഫ് ഐ ആര്. വെള്ളിയാഴ്ച എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പാറ ഏരിയാ പ്രസിഡന്റ് മുഹമ്മദ് സുബൈറും ശനിയാഴ്ച പാലക്കാട് പട്ടണത്തിലെ മേലാമുറിയില്‍ ആര് എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications