Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ശ്രീനിവാസന്‍ വധം; ബൈക്കിന്റെ ഉടമ സ്ത്രീ... കൈമാറിയ ആളെ തിരയുന്നു

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്ന സംഘം സഞ്ചരിച്ച ബൈക്കുകളില്‍ ഒന്നിന്റെ ഉടമ ഒരു സ്ത്രീ. ഇവര്‍ വായ്പ എടുക്കാന്‍ ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറായിരുന്നു. ഈ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പാലക്കാട് നഗര പ്രദേശത്താണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. നഗര മേഖലയിലുള്ളവര്‍ തന്നെയാകും ബൈക്കിലെത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരമാണ് എന്ന് എഫ്‌ഐആര്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട പിന്നാലെ നടന്ന ശ്രീനിവാസന്റെ കൊലപാതം പ്രതികാരമാണ് എന്നാണ് വിലയിരുത്തല്‍.

നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് ബൈക്കുകളിലെത്തിയ ആറ് പേരാണ് ആക്രമണം നടത്തിയത്. ഇതില്‍ ഒരു ബൈക്കിന്റെ ഉടമയെ മാത്രമാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ള ബാക്കുകളെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. സുബൈറിന്റെ കൊലപാതകത്തില്‍ അഞ്ച് പേരും ശ്രീനിവാസന്റെ കൊലപതകത്തില്‍ ആറ് പേരും പങ്കാളികളായി എന്നാണ് വിവരം. ഗൂഢാലോചന വകുപ്പ് പ്രകാരം കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ട്. ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയവരില്‍ ചിലര്‍ മുഖം മറച്ചിരുന്നില്ല. ഇവരെ കുറിച്ച് സൂചന ലഭിച്ചു എന്നാണ് വിവരം.

p

അതേസമയം, സുബൈറിനെ കൊലപ്പെടുത്താന്‍ രണ്ടു കാറുകളിലാണ് അക്രമികള്‍ എത്തിയത്. ഒരു കാര്‍ രമേശ് എന്ന ബിജെപി പ്രവര്‍ത്തകന്‍ വാടകയ്ക്ക് എടുത്തതാണ്. രമേശിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. സുബൈറിന്റെ പരിസരവാസിയാണ് രമേശ്. ഈ കേസില്‍ അഞ്ചുപേരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ശ്രീനിവാസന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. പൊതു ദര്‍ശനത്തിന് ശേഷം സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും. പാലക്കാട് ജില്ലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് പോലീസിനെയും വിന്യസിക്കുന്നുണ്ട്.

ജില്ലയില്‍ ബുധനാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്. പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, ഘോഷ യാത്രകള്‍ എന്നിവയ്ക്ക് വിലക്കുണ്ട്. വ്യാജ പ്രചാരണങ്ങള്‍ നടത്താന്‍ പാടില്ല. സോഷ്യല്‍ മീഡിയ നിരീക്ഷണം പോലീസ് ശക്തമാക്കി. ശ്രീനിവാസനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതില്‍ മൂന്ന് പേരാണ് കടയിലേക്ക് ഓടിക്കയറിയതും വെട്ടിക്കൊലപ്പെടുത്തിയതും. ശേഷം ഇവര്‍ അതിവേഗം ബൈക്കുകളില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. 24 മണിക്കൂറിനിടെ രണ്ടു കൊലപാതകങ്ങള്‍ നടന്നത് പാലക്കാട് ജില്ലയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് നഗരഭാഗത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+