പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരി മാഫിയ സംഘം മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി, വാടകയുടെ പേരില്‍, ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

ആലത്തൂര്‍: ലഹരി മാഫിയ സംഘം മരം മുറിക്കുന്ന യന്ത്രത്തിന്റെ വാടക നല്‍കാത്തതിന്റെ പേരില്‍ മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി. ഇവര്‍ ഇരട്ടിത്തുകയാണ് ഇയാളെ വിട്ടുകിട്ടാനായി ആവശ്യപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പേര്‍ പോലിസിന്റെ പിടിയിലായിരിക്കുകയാണ്. മേലാര്‍കോട് തെക്കെത്തറ മണികണ്ഠനെയാണ് തട്ടിക്കൊണ്ടുപോയത്. തേങ്കുറുശ്ശി തുപ്പാരക്കളം അല്‍ത്താഫ് അലി, തിരുവനന്തപുരം അമ്പൂരിദേശം മുളമൂട്ടില്‍ മനുജോയ്, നെന്മാറ തവളക്കുളം റഫീഖ്, തെങ്കുറുശ്ശി വെമ്പല്ലൂര്‍ നിധിന്‍, വെമ്പല്ലൂര്‍ പച്ചിലംകോടി നിധിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

1

Recommended Video

cmsvideo
4 People Arrested For Threatening Shamna Kassim | Oneindia Malayalam

പ്രതികളില്‍ നിന്ന് എയര്‍പിസ്റ്റളും വാളും കത്തിയും കണ്ടെടുത്തു. ഇവര്‍ ലഹരി മാഫിയ അടങ്ങുന്ന ക്രിമിനല്‍ സംഘമാണെന്ന് പോലീസ് പറഞ്ഞു. മരംവെട്ടുകാരനായ മണികണ്ഠന്‍ അല്‍ത്താഫ് അലിയില്‍ നിന്ന് യന്ത്രം വാടയ്‌ക്കെടുത്തിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഈ തട്ടിക്കൊണ്ടുപോകല്‍ നടന്നത്. ഇതിനായി വാടകയായി അരലക്ഷം രൂപയോളം ഇയാള്‍ നല്‍കാനുണ്ടെന്നാണ് പറയുന്നു.

രണ്ട് ദിവസം മുമ്പ് പ്രതികള്‍ വീട്ടിലെത്തി മണികണ്ഠനോട് പണം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നല്‍കിയിരുന്നില്ല. ഇതോടെ ഇയാളെ ബലമായി കാറില്‍ കയറ്റി കൊണ്ടി പോവുകയായിരുന്നു. ഇതിന് പിന്നാലെ മണികണ്ഠന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ഒരു ലക്ഷം വിട്ടുകിട്ടണമെങ്കില്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭാര്യ പിറ്റേന്ന് തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രി തന്നെ തേങ്കുറുശ്ശിയില്‍ അല്‍ത്താപ് അലി പുതിയതായി നിര്‍മിക്കുന്ന വീട്ടില്‍ നിന്ന് മണികണ്ഠനെ കണ്ടെത്തി മോചിപ്പിക്കുകയും, പ്രതികളെ പിടികൂടുകയും ചെയ്തു. ജില്ലയിലെ ലഹരി വില്‍പ്പന സംഘത്തിലെ പ്രധാനികളായ പ്രതികള്‍ക്കെതിരെ ലഹരികടത്ത്, അടിപിടി, പോക്‌സോ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റ് നിരവധി കേസുകളും ഇവരുടെ പേരിലുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

English summary
palakkad: drug mafia adbucter middle age man and asks money get arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X