പാലക്കാട് ഇ ശ്രീധരന്റെ ലീഡ് 2000 കടന്നു; ആദ്യഘട്ടത്തില്‍ പ്രതീക്ഷ വര്‍ധിച്ച് ബിജെപി
പാലക്കാട്: ബിജെപിക്ക് വളരെ പ്രതീക്ഷ നല്‍കി പാലക്കാട് മണ്ഡലത്തില്‍ ആദ്യ ഘട്ട ഫല സൂചനകള്‍. മെട്രോമാന്‍ ഇ ശ്രീധരന്റെ ലീഡ് നില 2000 കടന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോഴാണിത്. ശക്തമായ മല്‍സരമാണ് പാലക്കാട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ സീറ്റ് നിലനിര്‍ത്തുമെന്ന് യുഡിഎഫ് ഉറച്ച് വിശ്വസിച്ചിരുന്ന മണ്ഡലമാണിത്. എന്നാല്‍ ബിജെപി സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ മുന്നേറുമ്പോള്‍ അതിലൊന്ന് പാലാക്കാടാണ്.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരെ ഒരു ഘട്ടത്തില്‍ ഉയര്‍ത്തി കാട്ടിയിരുന്ന വ്യക്തിയാണ് ഇ ശ്രീധരന്‍. എന്നാല്‍ ബിജെപി നേതാക്കള്‍ തന്നെ ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തി. എങ്കിലും ശ്രീധരന്റെ സ്ഥാനാര്‍ഥിത്വം ഏറെ പ്രതീക്ഷയോടെയാണ് ബിജെപി കാണുന്നത്. ശ്രീധരനും വലിയ ആത്മവിശ്വാസത്തിലാണ്. മണ്ഡലത്തില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച വ്യ്ക്തി കൂടിയാണ് ശ്രീധരന്‍. അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് ഇവിടെ പ്രകടമാകുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ആദ്യ ഫല സൂചനകള്‍ ബിജെപിക്ക് പ്രതീക്ഷയേറ്റുന്നത്.
തിരുവനന്തപുരം മണ്ഡലത്തിലെ നേമത്തും ബിജെപി ലീഡ് ചെയ്യുന്നുണ്ട്. 2016ല്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലം കൂടിയാണ് പാലക്കാട്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് ശ്രീധരന്‍ തന്റെ ബിജെപി-ആര്‍എസ്എസ് ബന്ധം പരസ്യപ്പെടുത്തിയതും തിരഞ്ഞെടുപ്പില്‍ ഇറങ്ങിയതും. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ശക്തമായ സാന്നിധ്യം അറിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം
Recommended Video













Click it and Unblock the Notifications