പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാട്ടുകാരുടെ പേടി സ്വപ്‌നം, ഒരുവര്‍ഷം മുമ്പ് കൂട്ടിലായി, പുറത്തിറങ്ങിയത് അനുസരണയുള്ള മുത്തു!!

Google Oneindia Malayalam News

പൊള്ളാച്ചി: നാട്ടുകാര്‍ ഒരുവര്‍ഷം മുമ്പ് വരെ ആ പേര് കേട്ടാല്‍ ഭയന്ന് വിറയ്ക്കുമായിരുന്നു. ഇന്ന് പക്ഷേ ഒരു സാധുവാണ് ആ ആന. അരി രാജയെന്നായിരുന്നു ഒരു വര്‍ഷം മുമ്പ് വരെ ഈ ആന അറിയപ്പെട്ടിരുന്നത്. അക്രമകാരിയായ രാജ മുന്നില്‍ കാണുന്ന ഒന്നിനെയും വെച്ച് പൊറുപ്പിക്കില്ലായിരുന്നു. എന്നാല്‍ നാട്ടുകാരുടെ പേടി സ്വപ്‌നം ഇപ്പോള്‍ അച്ചടക്കമൊക്കെ പഠിച്ച് നല്ല കുട്ടിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഈ കാട്ടാന പിടിയിലാവുന്നത്.

1

അരിരാജയെന്ന പേരും മാറിയിട്ടുണ്ട്. ഇപ്പോഴത്തെ പേര് മുത്തുവെന്നാണ്. കഴിഞ്ഞ വര്‍ഷം അര്‍ധനാരി പാളയത്തില്‍ നിന്നാണ് രാജയെ പിടികൂടുന്നത്. പിന്നീട് ടോപ്സ്ലിപ് വരകളിയാറിലെ മരക്കൂട്ടില്‍ അടച്ചിട്ടാണ് ഈ കാട്ടാനയെ നല്ല ശീലങ്ങള്‍ പഠിപ്പിച്ചത്. ഒടുവില്‍ എല്ലാ പഠിച്ചാണ് മരക്കൂട്ടില്‍ നിന്ന് രാജ പുറത്തിറങ്ങിയത്. പുതിയൊരു മുത്തുവായി മാറി. നീണ്ട നാളത്തെ പരിശീലനത്തിനൊടുവിലാണ് രാജയെ പുറത്തേക്ക് വിടുന്നത്. ഇനി പ്രശ്‌നങ്ങളൊന്നുണ്ടാവില്ലെന്ന് ആനയെ പരിശീലിപ്പിച്ചവര്‍ പറയുന്നു.

കഴിഞ്ഞ നവംബറിലാണ് നാടുവിറപ്പിച്ച രാജയെ പിടികൂടുന്നത്. ദിവസങ്ങള്‍ നീണ്ട പ്രയത്‌നമാണ് ഇതിനായി വേണ്ടി വന്നത്. കുങ്കി ആനകളുടെ സഹായത്തോടെയായിരുന്നു ഒടുവില്‍ പിടിച്ച് കൂട്ടിലടച്ചത്. വനത്തില്‍ നിന്ന് സര്‍വവും തകര്‍ക്കാനായി പുറത്തിറങ്ങിയ അക്രമകാരിയായ രാജ നവമലയിലെ ഏഴ് വയസ്സുകാരിയെയും രണ്ട് കര്‍ഷകരെയും അര്‍ധനാരിപാളയത്തില്‍ കൊലപ്പെടുത്തിയിരുന്നു. മേഖലയിലെ കൃഷിയും കാട്ടുകൊമ്പന്റെ രോഷത്തില്‍ നശിച്ചു.

ഒടുവില്‍ ഗതിയില്ലാതെ നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ധനാരി പാളയത്തിലെ മലയടിവാരത്തില്‍ ദിവസങ്ങളോളം ക്യാമ്പ് ചെയ്യാന്‍ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ആനയെ പിടികൂടുന്നത്. വീടുകളും റേഷന്‍ കടകളും തകര്‍ത്ത് അരി മാത്രം കഴിക്കുന്നതാണ് രാജയുടെ സ്റ്റൈല്‍. അതാണ് അരി രാജയെന്ന പേര് വരാന്‍ കാരണം. വനംവകുപ്പ് കൂട്ടിലാക്കിയപ്പോഴാണ് മുത്തുവെന്ന പേര് നല്‍കിയത്. എട്ട് മാസമാണ് ആനയ്ക്ക് പരിശീലനം നല്‍കിയത്. അനുസരണ ശീലമുള്ളതിനാല്‍ ഇനി രാജ മറ്റ് ആനകളുടെ ഒപ്പം കഴിയും.

English summary
palakkad: elephant caught by forest rangers released after teaching good behaviour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X