പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വായയില്‍ മുറിവേറ്റ് അലഞ്ഞു, അവശ നിലയില്‍, ഒടുവില്‍ വെള്ളത്തില്‍... ആനയ്ക്ക് സംഭവിച്ചത്!!

Google Oneindia Malayalam News

അലനല്ലൂര്‍: അവശനിലയില്‍ കാടിങ്ങി വന്നതായിരുന്നു അവന്‍. പക്ഷേ കാത്തിരുന്നത് ദുര്‍വിധി. തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ അവശനിലയില്‍ കണ്ട കാട്ടാന ഇന്നലെ ചരിഞ്ഞു. വൈകീട്ട് നാലോടെയാണ് ആന വെള്ളിയാര്‍ പുഴയിലെ തെയ്യംകുണ്ടില്‍ ചരിഞ്ഞത്. കുങ്കിന ആനകളെ ഉപയോഗിച്ച് കരയ്ക്ക് കയറ്റി ചികിത്സ നല്‍കാനുള്ള ശ്രമത്തിലായിരുന്നു വനംവകുപ്പ് അധികൃതര്‍. എന്നാല്‍ എല്ലാ ശ്രമവും പാഴായിരിക്കുകയാണ്.

1

തിങ്കളാഴ്ച്ച പുലര്‍ച്ചയോടെയാണ് ആന ജനവാസ മേഖലയില്‍ എത്തിയത്. ചൊവ്വാഴ്ച്ച പുലര്‍ച്ച മുതല്‍ ആന വെള്ളത്തില്‍ തന്നെയായിരുന്നു. വായയില്‍ മുറിവേറ്റ് അവശ നിലയിലായിരുന്നു കാട്ടാന. വനംവകുപ്പ് അധികൃതര്‍ എത്തി ആനയെ കാട്ടിലേക്ക് കയറ്റി വിടാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പാലക്കാട് ധോണിയില്‍ നിന്ന് ഇന്നലെ ഉച്ചയോടെ രണ്ട് കുങ്കിയാനകളെ എത്തിച്ചെങ്കിലും, വെള്ളത്തില്‍ വെച്ച് തന്നെ കാട്ടാന ചരിഞ്ഞു.

മുറിവ് സാരമായിരുന്നുവെന്നാണ് സൂചന. വെറ്ററിനറി സര്‍ജന്‍ ഡേവിഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി ആനയുടെ മരണം ഉറപ്പിച്ച ശേഷം രാത്രിയോടെ കച്ചേരി പറമ്പ് വനത്തില്‍ എത്തിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇവിടെ സംസ്‌കരിക്കുമെന്ന് സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാമുവല്‍ വി പച്ചൗ പറഞ്ഞു.അതേസമയം വായയില്‍ വലിയ മുറിവുണ്ടായിരുന്നതിനാല്‍ ഒന്നും കഴിക്കാനാവാതെ ആന അവശനിലയിലായിരുന്നു.

ആനയ്ക്ക് 15 വയസ്സ് പ്രായം തോന്നിക്കുന്നുണ്ട്. ഇവയെ വനംവകുപ്പ് രണ്ട് ദിവസത്തോളമായി നിരീക്ഷിച്ച് വരികയായിരുന്നു. രണ്ട് ദിവസം മുമ്പ് ജനവാസകേന്ദ്രങ്ങളിലെത്തി ആന പരിഭ്രാന്തി പരത്തിയിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ പ്രദേശത്തിന് ചുറ്റും താല്‍ക്കാലിക വേലിയും വനംവകുപ്പ് കെട്ടിയിരുന്നു. മണ്ണാര്‍ക്കാട് ഡിഎഫ്ഒ കെകെ സുനില്‍ കുമാര്‍, സൈലന്റ് വാലി അസിസ്റ്റന്റ് വൈല്‍ഡ് വൈഫ് വാര്‍ഡന്‍ വി അജയഘോഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

ആ മൂര്‍ഖന്‍ അഞ്ചലില്‍ അപൂര്‍വം...സംഭവിച്ചത്, 2 തവണ, ഉത്രയ്ക്ക് പായസത്തിലും ജ്യൂസിലും, ഞെട്ടിക്കും!!ആ മൂര്‍ഖന്‍ അഞ്ചലില്‍ അപൂര്‍വം...സംഭവിച്ചത്, 2 തവണ, ഉത്രയ്ക്ക് പായസത്തിലും ജ്യൂസിലും, ഞെട്ടിക്കും!!

English summary
elephant died after sustain mouth injury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X