Get Updates
Get notified of breaking news, exclusive insights, and must-see stories!

ബല്‍റാമും ഷാഫിയും വിയര്‍ക്കും: 11 സീറ്റുകള്‍ വരെ ഇടത് നേടും, പാലക്കാട് ചുവന്ന് തന്നെ: സര്‍വെ

പാലക്കാട്: 2016 തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ ആകെയുള്ള 12 സീറ്റില്‍ 9 ഇടത്തും എല്‍ഡിഎഫായിരുന്നു വിജയിച്ചത്. യുഡിഎഫ് വിജയം മൂന്ന് സീറ്റില്‍ ഒതുങ്ങി. പാലക്കാട്-ഷാഫി പറമ്പില്‍, തൃത്താല-വിടി ബല്‍റാം, മണ്ണാര്‍ക്കാട്-എന്‍ ഷംസുദ്ദീന്‍ എന്നിവരായിരുന്നു വിജയിച്ചത്. ഇത്തവണ ഈ നിലയില്‍ നിന്നും ജില്ലയില്‍ വലിയ മാറ്റം ഉണ്ടാവുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. എന്നാല്‍ മാതൃഭൂമി ന്യൂസ് സര്‍വെ പ്രകാരം ഇത്തവണയും ജില്ലയില്‍ വലിയ മേധാവിത്വത്തോടെ ഇടതുമുന്നണി മുന്നേറുമെന്നാണ് പറയുന്നത്. അതേസമയം ഒരിടത്ത് ബിജെപിയും ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്. 11 ഇടത്താണ് ഇടതിന് വിജയ സാധ്യത പ്രവചിക്കുന്നത്.

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

തൃത്താലയില്‍

തൃത്താലയില്‍

സംസ്ഥാനം തന്നെ ഉറ്റ് നോക്കുന്ന മത്സരം നടക്കുന്ന മണ്ഡലമാണ് തൃത്താല. കോണ്‍ഗ്രസിലെ വിടി ബല്‍റാമിനെതിരെ പ്രമുഖനായ എംബി രാജേഷിനെയാണ് സിപിഎം രംഗത്ത് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും മണ്ഡലംപിടിച്ച വിടി ബല്‍റാമിനെ ഇത്തവണ വീഴ്ത്തുമെന്നാണ് സിപിഎം അവകാശപ്പെടുമ്പോള്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതേ മാതൃകയില്‍ തൃത്താല മണ്ഡലത്തിലെ മത്സരം ഫലം പ്രവചനാതീതമെന്നാണ് മാതൃഭൂമി സര്‍വെ അവകാശപ്പെടുന്നത്.

പട്ടാമ്പി മണ്ഡലം

പട്ടാമ്പി മണ്ഡലം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുവ നേതാവായ മുഹമ്മദ് മുഹ്സിനിലൂടെ പിടിച്ചെടുത്ത പട്ടാമ്പി മണ്ഡലം ഇത്തവണയും ഇടതുമുന്നണി നിലനിര്‍ത്തുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 7404 വോട്ടിന്‍റെ വിജയമായിരുന്നു ഇവിടെ മുഹസിന്‍ നേടിയത്. ഇത്തവണ മണ്ഡലം തിരികെ പിടിക്കാന്‍ റിയാസ് മുക്കോളിയെയാണ്കോമ്‍ഗ്രസ് നിയോഗിച്ചത്.

ഒറ്റപ്പാലം

ഒറ്റപ്പാലം

പ്രവചനാതീതമായി മാതൃഭൂമി സര്‍വെ കണക്കാക്കിയിരിക്കുന്ന മറ്റൊരു മണ്ഡലം ഇടത് സിറ്റിങ് സീറ്റായ ഒറ്റപ്പാലമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടത് സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച മണ്ഡലം ആണെങ്കിലും ഇത്തവണ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ കൂടിയായ പി സരിനിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. കെ പ്രേംകുമാറാണ് ഇടത് സ്ഥാനാര്‍ത്ഥി.

ഷൊര്‍ണൂര്‍

ഷൊര്‍ണൂര്‍

ജില്ലയില്‍ ഇടതുമുന്നണി നിലനിര്‍ത്താന്‍ പോവുന്ന മറ്റൊരു മണ്ഡലം ഷൊര്‍ണൂര്‍ ആണ്. ഇവിടെ പി മമ്മിക്കുട്ടിക്ക് വിജയിക്കാന്‍ കഴിയുമെന്ന് സര്‍വെ അവകാശപ്പെടുന്നത്. ഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ശശി 24547 വോട്ടിന് ജയിച്ച മണ്ഡലമാണ് ഇത്. സംവരണ മണ്ഡലമായ കോങ്ങാടും എല്‍ഡിഎഫിനാണ് വിജയ സാധ്യത.

മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്

ജില്ലയിലെ മുസ്ലിം ലീഗിന്‍റെ ഏക സിറ്റിങ് സീറ്റായ മണ്ണാര്‍ക്കാട് ഇത്തവണ ശക്തമായ മത്സരം നേരിടുനെന്നാണ് സര്‍വേയില്‍ അഭിപ്രായപ്പെടുന്നത്. ലീഗില്‍ നിന്നും സിറ്റിങ് എംഎല്‍എ ഷംസുദ്ദീന്‍ വീണ്ടും മത്സരിക്കുമ്പോള്‍ സുരേഷ് രാജാണ് ഇടത് സ്ഥാനാര്‍ത്ഥി. അതേസമയം മലമ്പുഴയിലും മികച്ച ഭൂരിപക്ഷത്തില്‍ തന്നെ ഇടത് മുന്നണി നിലനിര്‍ത്താന്‍ സാധ്യതയെന്നാണ് സര്‍വെ പ്രവചിക്കുന്നത്.

പാലക്കാട് മണ്ഡലത്തില്‍

പാലക്കാട് മണ്ഡലത്തില്‍

ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് മണ്ഡലത്തിലെ മത്സര ഫലം പ്രവചനാതീതമാണെന്നാണ് മാതൃഭൂമി സര്‍വേ പറയുന്നത്. സിറ്റിങ് എംഎല്‍എ ഷാഫി പറമ്പിലും ബിജെപിയിലെ ഇ ശ്രീധരനും തമ്മില്‍ ശക്തമായ മത്സരം നടന്ന മണ്ഡലമാണ് പാലക്കാട്. ചിറ്റൂര്‍ മണ്ഡലം കെ കൃഷ്ണന്‍കുട്ടിയിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് ഫലം.

നെന്മാറ

നെന്മാറ

നെന്മാറ മണ്ഡലം സിറ്റിങ് എംഎല്‍എ കെ ബാബുവിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. സിഎന്‍ ജയകൃഷ്ണന്‍ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 7408 വോട്ടിനായിരുന്നു ബാബുവിന്‍റെ വിജയം. ആലത്തൂര്‍ മണ്ഡലം കെഡി പ്രസേനനിലൂടെയും തരൂര്‍ പിപി സുമോദിലൂടെയും എല്‍ഡിഎഫ് വിജയിക്കുമെന്നും സര്‍വെ പറയുന്നു.

ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം

Recommended Video

cmsvideo
    A Vijayaraghavan talks about election chances | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+