മകളുടെ മൃതദേഹവുമായി കിലോമീറ്ററുകൾ നടന്നു;റോഡില്ല, ആംബുലന്‍സില്ല; പിതാവിന്റെ ദുരവസ്ഥ !
പാലക്കാട് : നാല് മാസം പ്രായമുള്ള മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി ഒരച്ഛൻ ഏറെ ദൂരം നടന്നു നീങ്ങിയ ദുരിതവസ്ഥയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. പാലക്കാട് അട്ടപ്പാടി മുരുഗള ഊരിലെയാണ് സംഭവം. മരണപ്പെട്ട തന്റെ കുഞ്ഞിന്റെ മൃതദേഹവുമായി രണ്ട് കിലോമീറ്ററോളം അയ്യപ്പൻ കുട്ടി നടന്നു.
നാല് മാസങ്ങൾക്ക് മുൻപ് ജനിച്ച സജിനേശ്വരി എന്ന കുട്ടിയാണ് ഇക്കഴിഞ്ഞ ദിവസം പുലർച്ചെ മരണപ്പെട്ടത് . തുടർന്ന് കുഞ്ഞിന്റെ മൃതദേഹം ഊരിലെത്തിക്കാൻ ആംബുലൻസ് തേടി അയ്യപ്പൻ നടന്നു. എന്നാൽ , ആംബുലൻസ് ഊരിലേക്ക് എത്തില്ല. എത്തിക്കാനുളള സൗകര്യവും ഇല്ല.

അതിനാൽ തന്നെ തന്റെ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് രണ്ടു കിലോമീറ്റർ ഓളം നടന്നു. ഊരിലെ ദുരവസ്ഥയെ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത് . അയ്യപ്പൻ സരസ്വതി ദമ്പതികളുടെ നാലുമാസം പ്രായമുള്ള കുഞ്ഞായിരുന്നു മരണപ്പെട്ട സജിനേശ്വരി .
ഒരു വാഹനത്തിന് പോലും ഊരിലേക്ക് എത്തിച്ചേരാൻ മറ്റു മാർഗങ്ങൾ ഒന്നുമില്ല. തടിക്കുണ്ട് ആദിവാസി ഊരിന് താഴെ മാത്രം വാഹനങ്ങൾ എത്തും. അവിടെ വരെ എത്തിച്ചേരണം എന്നതും കഠിന പരിശ്രമമാണ് . ഈ പ്രദേശത്തെ ആളുകൾക്കോ കുഞ്ഞുങ്ങൾക്കോ എന്തെങ്കിലും തരത്തിലുള്ള അസുഖം ബാധിച്ചാലോ മറ്റ് അസൗകര്യം ഉണ്ടായാലോ ആശുപത്രിയിൽ എത്താൻ പോലും മറ്റ് മാർഗ്ഗങ്ങൾ ഇല്ല .
അതിനുള്ള വഴിയും ഈ ഊരില്ല എന്നതാണ് പ്രത്യേകത. തടിക്കുണ്ട് ആദിവാസി ഊരിൽ താഴെ വണ്ടി എത്തുമ്പോൾ തോറും മുടിച്ച് കടക്കണം ഇവിടെ എത്താൻ. ഏറെക്കാലമായി ആദിവാസി ഊരുകളിൽ താമസിക്കുന്ന ആളുകളുടെ അഭ്യർത്ഥനയാണ് വാഹനം കടന്നു പോകുന്നതിന് ഒരു തടിപ്പാലം. എന്നാൽ, കാലങ്ങളായ ഈ ആവശ്യങ്ങൾ അംഗീകരിക്കുവാനോ ചെയ്തു നൽകുവാനോ അധികൃതരും തയ്യാറല്ല. പക്ഷേ, നടന്നു നീങ്ങാൻ കഴിയുന്ന ഒരു തൂക്കുപാലം ജനങ്ങൾക്കുണ്ട്.
അതേസമയം , വി കെ ശ്രീകണ്ഠന്‍ എം പിയും പിതാവ് അയ്യപ്പന്‍ കുട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉടൻ തന്നെ ഊരിലേക്ക് റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ ഉറപ്പാക്കും എന്ന് വി കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.












Click it and Unblock the Notifications