Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയ്ക്കുള്ളിൽ ചിത്രം വരയ്ക്കാം, പക്ഷേ..നിയമം ഇങ്ങനെ

പാലക്കാട്; കോട്ടയുടെ ചിത്രം വരയ്ക്കാനെത്തിയ ചിത്രകാരനെതിരെ കോട്ടയിലെ ജീവനക്കാർ തടഞ്ഞ സംഭവം വാർത്തയായിരുന്നു. ഇന്നലെയായിരുന്നു കാൻവാസിൽ ചിത്രം വരച്ച സൂരജ് എന്ന ചിത്രകാരനെതിരെ ജീവനക്കാർ രംഗത്തെത്തിയത്. ജീവനക്കാരുടെ നടപടിയ്ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ സ്റ്റാന്റ് വെച്ച് കാൻവാസിൽ ചിത്രം വരയ്ക്കാൻ അനുവാദം ഇല്ലെന്നാണ് നിയമമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

യാത്ര ചെയ്തു താൻ സന്ദർശിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങൾ വരച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നയാളാണ് സൂരജ്. കഴിഞ്ഞ 15 വർഷമായി ഇത് തുടരുന്നു. ചിറ്റിലഞ്ചേരിക്കാരനായ സൂരജ് സ്വന്തം നാട്ടിലെത്തിയപ്പോൾ കോട്ട സന്ദർശിച്ച് ചിത്രം വരയ്ക്കുമെന്ന് വാട്സ് ആപിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിന് ശേഷമായിരുന്നു കോട്ടയിലെത്തിയത്. സൂരജിന്റെ വര കാണാൻ ചിലർ ചുറ്റും കൂടുതയും ചെയ്തു.

alakkad-1608138694-166

എന്നാൽ ഉദ്യോഗസ്ഥരെത്തി അനുമതി ഇല്ലാതെ ചിത്രം വരയ്ക്കാൻ പാടില്ലെന്ന് അറിയിക്കുകയായിരുന്നു. സൂരജിന്റെ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഉദ്യോഗസ്ഥരുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
ചിത്രം വരയ്ക്കുന്ന സ്റ്റാൻഡ് (ഈസൽ) കോട്ടയ്ക്കുള്ളിൽ ഉപയോഗിക്കുന്നതിന് പ്രത്യേക അനുമതി വേണമെന്നായിരുന്നു ഉജ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്. അതേസമയം ഈസൽ ഒഴിവാക്കി വരക്കാമെന്ന് പറഞ്ഞെങ്കിലും ജീവനക്കാർ അനുവദിച്ചില്ലെന്നും മോശമായി പെരുമാറിയെന്നും സരജ് ആരോപിച്ചു.

പൗരാണിക സ്മാരകങ്ങളും സ്ഥലങ്ങളും സംരക്ഷിക്കുന്ന എഎംഎഎസ്ആർ ആക്ട് 1959 പ്രകാരം പാലക്കാട് കോട്ടയ്ക്കുള്ളിൽ ഈസലോ ക്യാമറ സ്റ്റാൻഡുകളോ ഉപയോഗിക്കണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണെന്ന് അധികൃതർ പറയുന്നു. സൂരജ് ചിത്രം വരയ്ക്കാൻ ഈസൽ ഉപയോഗിക്കുകയും ഇത് കാണാൻ ആളുകൾ എത്തുകയും ചെയ്തിരുന്നു. ഇത്തരമൊരു പരിപാടിക്ക് മുൻകൂർ അനുമതി ആവശ്യമാണെന്നാണ് അധികൃതർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+