പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാടിറങ്ങി നാടാന്‍ കാണാന്‍ എത്തി പുള്ളിമാന്‍... പെട്ടത് നായ്ക്കളുടെ മുന്നില്‍, പിന്നീട് സംഭവിച്ചത്!!

Google Oneindia Malayalam News

കൊല്ലങ്കോട്: കാട്ടില്‍ ഇരുന്ന് ബോറടിച്ചപ്പോള്‍ ഒന്ന് നാട് കാണാന്‍ ഇറങ്ങിയതാണ് പുള്ളിമാന്‍. പക്ഷേ പിന്നീട് സംഭവിച്ചത് രസകരമായ കാര്യം. കാടിറങ്ങിയ പുള്ളിമാന്‍ നായ്ക്കളെ കണ്ടതോടെ വിരണ്ടു. ഇവ ഓടിച്ചതോടെ വീടിനകത്ത് ഓടിക്കയറി. വനമേഖലയില്‍ നിന്നും 17 കിലോമീറ്റര്‍ ജനവാസ മേഖലയായ വടവന്നൂര്‍ മലയമ്പള്ളം കൂത്താമ്പാക്കിലാണ് സംഭവം. വീട്ടിനകത്ത് കുടുങ്ങിയ ഒന്നര വയസോളം പ്രായം തോന്നിക്കുന്ന പുള്ളിമാനിനെ വനംവകുപ്പ് ജീവനക്കാരെത്തി പിടിച്ച് കള്ളിയമ്പാറ വനമേഖലയില്‍ കൊണ്ടു വിട്ടു.

1

സംഭവം നടന്നത് ഇന്നലെ രാവിലെ ഒമ്പതരയോടെയാണ്. കൂത്താമ്പാക്ക് കോളനി റോഡിലൂടെ വന്ന പുള്ളിമാനിനെ നായ്ക്കള്‍ ഓടിക്കുകയായിരുന്നു. വിരണ്ട പുള്ളിമാന്‍ കൂത്താമ്പാക്കിലെ ശാന്തിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ സമയത്ത് വീട്ടിനകത്തുണ്ടായിരുന്നത് ശാന്തിയുടെ മക്കളായ രേഖയും രമ്യയും. ഇവര്‍ മാനിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ വീട്ടിനകത്താക്കി വാതില്‍ അടയ്ക്കുകയായിരുന്നു.

Recommended Video

cmsvideo
വേഷം മാറി സിനിമാ സ്‌റ്റൈലില്‍ ASP,അമ്പരന്ന് പൊലീസുകാര്‍

അതേസമയം മാനിന് കുറച്ച് പരിക്കുകളും പറ്റിയിട്ടുണ്ട്. മാനിന്റെ മുന്‍കാലുകളില്‍ നിന്ന് രക്തം ഒഴുകുന്ന സ്ഥിതിയിലായിരുന്നു. വിവരം അറിഞ്ഞെത്തിയ കൊല്ലങ്കോട് വനം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ അടങ്ങിയ സംഘം വീട്ടിനകത്ത് കുടുങ്ങിയ മാനിനെ പിടികൂടി മുതലമട പഞ്ചായത്തിലെ കള്ളിയമ്പാറ വനമേഖലില്‍ കൊണ്ടുവിടുകയായിരുന്നു.

മെയ് 30ന് കന്നിമാരിയില്‍ മൂലത്തറയുടെ ഇടതുകര കനാലിലൂടെ ഒഴുകി വന്ന നാല് വയസ്സോളം പ്രായം തോന്നിക്കുന്ന പുള്ളിമാനിനെ പിടികൂടി വനംവകുപ്പിന് കൈമാറിയിരുന്നു. ഈ മാനിനെയും കള്ളിയമ്പാറ വനമേഖലയിലാണ് കൊണ്ടുവിട്ടത്. കഴിഞ്ഞ വര്‍ഷം അത്തിമണിയില് നിന്നും മ്ലാവിനെയും പിടികൂടിയിരുന്നു. തുടരെ മാന്‍ വനത്തില്‍ നിന്ന് നാട്ടിലേക്കിറങ്ങുന്നത് വെള്ളത്തിന്റെ ക്ഷാമം കൊണ്ടാണെന്ന് സൂചനയുണ്ട്. ആനകള്‍ സ്ഥിരമായി എത്തുന്നതും ഇതേ കാരണം കൊണ്ടാണ്.

English summary
palakkad: forest rangers helped deer to escape from dogs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X