പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോൺഗ്രസ് മുൻ നഗരസഭ വൈസ് ചെയർമാൻ ബിജെപിയിലേക്ക്; കൂടുതൽ പേർ എത്തുമെന്ന് സൂചന

Google Oneindia Malayalam News

പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കവെ പാലക്കാട് കോൺഗ്രസിന് കനത്ത തിരിച്ചടി. ഒറ്റപാലം നഗരസഭ മുൻ വൈസ് ചെയർമാൻ ശെൽവൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കൂടാതെ കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി ബാബുവും ബിജെപിയിലെത്തി. ഇരുവരേയും ബിജെപി ജില്ലാ നേതൃത്വം അംഗത്വം നൽകി സ്വീകരിച്ചു.വരും ദിവസങ്ങളിൽ 100 ഓളം പ്രവർത്തകർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്നാണ് സൂചന

കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ അപചയവും നേതൃത്വത്തിന്റെ പോരായ്മയും ഒരിക്കലും നന്നാവാത്ത പാർട്ടിയോട് കൂറ് പുലർത്തിയിട്ട് കാര്യമില്ലെന്ന് തോന്നിയതിനാലാണ് ബിജെപിയിൽ ചേർന്നതെന്ന് ശെൽവൻ പറഞ്ഞു.

congress and bjp

2010 ൽ ഒറ്റപ്പാലം നഗരസഭയിലെ 27ാം വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിക്കുകയും കോൺഗ്രസ് സെക്രട്ടറിയായി പ്രവർത്തിക്കുയും ചെയ്തിരുന്നയാളാണ് കെ ബാബു. ഒറ്റപ്പാലം നിയോജകമണ്ഡലങത്തിലെ കോൺഗ്രസിലുള്ള ഗ്രൂപ്പ് തർക്കവും തമ്മിൽ തല്ലും കാരണമാണ് പാർട്ടി വിട്ടതെന്ന് കെ ബാബു പറഞ്ഞു.

Recommended Video

cmsvideo
പാലക്കാട്: ഒറ്റപ്പാലത്ത് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്; കൂടുതൽ പേർ എത്തുമെന്ന് സൂചന

കഴിഞ്ഞ ദിവസം ചിറ്റൂർ മേഖലയിലെ നിരവധി കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിട്ടിരുന്നു. ഇവർ സിപിഎമ്മിലാണഅചേർന്നത്. ഒരു മാസത്തിനിടെ ചിറ്റൂർ മേഖലയിൽ കോൺഗ്രസില്‍നിന്ന് നൂറോളം പേർ സിപിഎമ്മിലെത്തിയിരുന്നു.

 മോദിയുടെ വോട്ടിങ്ങ് മെഷീൻ ആയാലും മീഡിയ ആയാലും ഒരു തരിമ്പ് പോലും ഭയമില്ല;ആഞ്ഞടിച്ച് രാഹുൽ ഗാന്ധി മോദിയുടെ വോട്ടിങ്ങ് മെഷീൻ ആയാലും മീഡിയ ആയാലും ഒരു തരിമ്പ് പോലും ഭയമില്ല;ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കാസർഗോഡ് 4512 പേര്‍ കൊവിഡ് നിരീക്ഷണത്തിൽ.. ഇന്ന് 182 പേർക്ക് കൂടി രോഗംകാസർഗോഡ് 4512 പേര്‍ കൊവിഡ് നിരീക്ഷണത്തിൽ.. ഇന്ന് 182 പേർക്ക് കൂടി രോഗം

'തന്നേയും അച്ഛനേയും അപകീർത്തിപെടുത്തി'; മാധ്യമങ്ങൾ കുടുങ്ങും, പോലീസിൽ പരാതി നൽകി മീനാക്ഷി'തന്നേയും അച്ഛനേയും അപകീർത്തിപെടുത്തി'; മാധ്യമങ്ങൾ കുടുങ്ങും, പോലീസിൽ പരാതി നൽകി മീനാക്ഷി

English summary
palakkad Former Congress vice-chairman joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X