പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് കോട്ടയിലെത്തുന്ന സന്ദർശകർക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം; പ്രതിഷേധം ശക്തമാകുന്നു... തീരുമാനം പിൻവലിക്കണമെന്ന് അഡ്വ.സുമേഷ് അച്ചുതൻ

  • By Desk
Google Oneindia Malayalam News

പാലക്കാട്: ചരിത്രത്തിന്റെ അവശേഷിപ്പുകളാണ് കോട്ടകൾ. പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും ഓർമ്മപ്പെടുത്തലുകൾ. പാലക്കാട് കോട്ട ഉൾപ്പടെ കേരളത്തിലെ കോട്ടകൾ കാണാനും പഠിക്കാനും വിദ്യാർത്ഥികളുൾപ്പടെ. നൂറുകണക്കിനാളുകളാണ് ദിനംപ്രതി സന്ദർശകരായെത്തുന്നത്.

<strong>ചേര്‍ത്ത് നിര്‍ത്തി സ്നേഹം പങ്കിട്ട് രാഹുല്‍!എങ്ങനെ നല്ല ചേട്ടനാവാം,ചിരിയടക്കാനാവാതെ പ്രിയങ്ക,വീഡിയോ</strong>ചേര്‍ത്ത് നിര്‍ത്തി സ്നേഹം പങ്കിട്ട് രാഹുല്‍!എങ്ങനെ നല്ല ചേട്ടനാവാം,ചിരിയടക്കാനാവാതെ പ്രിയങ്ക,വീഡിയോ

എന്നാൽ കോട്ടയിലെത്തുന്ന സന്ദർശകർക്ക് ഫീസെർപ്പെടുത്താനുള്ള മോഡി സർക്കാർ തീരുമാനം പ്രതിഷേധാർഹമാണ്. സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തുന്നതിന് തുല്യമാണ്. ഈ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി - ഒബിസി ഡിപ്പാർട്ട്മെന്റ് ചെയർമാൻ സുമേഷ് അച്ചുതന്റെ നേതൃത്വത്തിൽ പാലക്കാട് കോട്ടയിലുള്ള പുരാവസ്തു വകുപ്പ് ഓഫിസിലെത്തി പ്രതിഷേധിച്ചു.

Palakkad

ചരിത്ര സ്മാരകങ്ങളൊടുള്ള മോഡി സർക്കാറിന്റെ നിഷേധാത്മക നിലപാടാണ് ഫീസ് വർദ്ധനവിലൂടെ പുറത്ത് വരുന്നത്. ചരിത്ര സത്യങ്ങളെ ബി.ജെ.പി എത്രത്തോളം ഭയപ്പെടുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണിത്. നമ്മുടെ നാടിന്റെ ചരിത്രത്തെ ജനതയിൽ നിന്ന് അകറ്റി നിർത്താനുള്ള ,ചരിത്രത്തെ അവഗണിക്കാനുള്ള, ചരിത്രത്തെ തിരസ്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ജനകീയ പ്രതിഷേധത്തിന് വരും ദിവസങ്ങളിൽ നേതൃത്വം നല്കുമെന്ന് അഡ്വ.സുമേഷ് അച്ചുതൻ വ്യക്തമാക്കി.

English summary
Palakkad fort issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X