പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താലികെട്ടിന് പിന്നാലെ മുദ്രപത്രത്തില്‍ ഒപ്പിട്ട് വധു; ഭര്‍ത്താവിന്റെ കൂട്ടുകാരുടെ ആവശ്യമിങ്ങനെ; വൈറല്‍

Google Oneindia Malayalam News

എന്ത് മനോഹരമായ ആചാരം..ഈ ഡയലോഗ് നമ്മള്‍ കേട്ടുകാണുമല്ലോ..അതെ ഇനി പറയാന്‍ പോകുന്നത് അത്തരത്തില്‍ മനോഹരമായ ഒരു ' ആചാര'ത്തെക്കുറിച്ചാണ്. സംഭവം കല്യാണവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. കല്യാണം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പരിഭവം ഉണ്ടാവുന്നത് വരന്റെ വധുവിന്റെയും സുഹൃത്തുക്കള്‍ക്കാണ്. പ്രത്യേകിച്ച് വരന്റെ സുഹൃത്തുക്കള്‍ക്ക്. കാരണം അറിയാലോ..

അതുവരെ ബാച്ചിലര്‍ ലൈഫ് അടിച്ചുപൊളിച്ച് നടന്നത്, കൂട്ടുകാര്‍ക്കൊപ്പം ചുറ്റിയടിച്ച്, വീട്ടില്‍ കയറാന്‍ പ്രത്യേകിച്ച് സമയമൊന്നുമില്ലാത്ത ആളുടെ ജീവിതത്തില്‍ കല്യാണം കഴിയുന്നതോടെ ചില മാറ്റങ്ങള്‍ വരും, ചിട്ടകള്‍ വരും. അങ്ങനൊക്കെ വരുമ്പോള്‍ വീട്ടില്‍ കയറുന്ന സമയം കുറച്ച് നേരത്തെ ആവും കൂട്ടുകാര്‍ക്കൊപ്പം ചിലവിടുന്ന നേരം കുറയും അങ്ങനെ അങ്ങനെ മൊത്തത്തില്‍ മാറ്റം വരും. ഇത് നേരത്തെ കണ്ടാണ് വരന്റെ കൂട്ടുകാര്‍ ഇങ്ങനെ ഒരു ആചാരം കൊണ്ടുവന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാണ്. എന്താണ് ആ ആചാരം എന്ന് നോക്കാം...

1

ശനിയാഴ്ചയാണ് കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെയും കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചനയുടേയും വിവാഹം കഴിഞ്ഞത്. ഈ സമയത്താണ് രഘുവിന്റെ കൂട്ടുകാരുടെ ഈ പണി. കല്യാണം കഴിഞ്ഞ ഉടൻ അ‍‍ർച്ചനയുടെ കയ്യിൽ നിന്ന് രഘുവിന്റെ കൂട്ടുകാർ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് വങ്ങിച്ചിട്ടുണ്ട്. ഇനി എന്താണ് ആ സമ്മത പത്രത്തിൽ എന്നറിയണ്ടേ....

ഈ ചോദ്യത്തിന് നിങ്ങള്‍ ഇങ്ങനെ ഉത്തരം പറഞ്ഞാല്‍ ജോലി ഉറപ്പ്; വെളിപ്പെടുത്തി സിഇഒഈ ചോദ്യത്തിന് നിങ്ങള്‍ ഇങ്ങനെ ഉത്തരം പറഞ്ഞാല്‍ ജോലി ഉറപ്പ്; വെളിപ്പെടുത്തി സിഇഒ

2

ഒരു മുദ്ര പത്രത്തിലാണ് ഇവരുടെ ആവശ്യങ്ങൾ എഴുതി ഒപ്പിട്ടുവാങ്ങിയത്. ഭര്‍ത്താവ് സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന സമയം ഫോണ്‍ചെയ്ത് ശല്യംചെയ്യില്ലെന്നാണഅ വധു അർ‌ച്ചനയിൽ നിന്നും കൂട്ടുകാർ‌ ഒപ്പിട്ട് വാങ്ങിയത്. കൂട്ടുകാരുടെ ആവശ്യം എന്തായാലും അർച്ചന ഒപ്പിട്ട് സമ്മതിച്ചിട്ടുണ്ട്. സംഭവം സോഷ്യൽമീഡിയയിൽ വൈറലാണ്.

3

വിവാഹസമ്മാനമായി വരന്റെ സുഹൃത്തുക്കള്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. രാത്രി ഒമ്പതുവരെ കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തില്ലെന്ന് എന്നാണ് അർച്ചന സമ്മതിച്ചത്. നിരവധിപേരാണ് കമന്റുമായി വന്നിട്ടുള്ളത്.

4

എന്തായാലും കൂട്ടുകാർ പൊളിയാണെന്നാണ് എല്ലാവരും പറയുന്നത്. ഒപ്പ് വെച്ചിട്ടൊന്നും കാര്യമില്ല കണ്ട് തന്നെ അറിയണം എന്നാണ് മറ്റൊരു കമന്റ്. രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വധു ബാങ്ക് ജോലിക്കുവേണ്ടിയുള്ള കോച്ചിങ്ങിലും.

ഈ യുവതിക്ക് വേണ്ടി എയര്‍ലൈന്‍ നീക്കം ചെയ്തത് വിമാനത്തിലെ 6 സീറ്റുകള്‍! കാരണം അറിയാമോ?<br />ഈ യുവതിക്ക് വേണ്ടി എയര്‍ലൈന്‍ നീക്കം ചെയ്തത് വിമാനത്തിലെ 6 സീറ്റുകള്‍! കാരണം അറിയാമോ?

English summary
Palakkad:groom's friends prepared a contract and asked the bride to sign it, their demand goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X