പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഇതുവരെ വിതരണം ചെയ്തത് 45.34 ലക്ഷം കൊവിഡ് വാക്സിൻ

Google Oneindia Malayalam News

പാലക്കാട്; ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 45,34,801 ഡോസ് വാക്സിൻ. 2333545 പേരാണ് ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചത്. 2021052 പേർ രണ്ടാം ഡോസ് വാക്സിനും 180204 പേർ മൂന്നാം ഡോസ് വാക്സിനും സ്വീകരിച്ചതായും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു . ഇതോടെ 83.5 ശതമാനം പേരാണ് ജില്ലയില്‍ ഇരു ഡോസ് വാക്‌സിനുകളും സ്വീകരിച്ചത്.

covid-1657708423.jpg -Proper

8.4 ശതമാനം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് (precaution dose) വാക്‌സിനും ലഭ്യമായിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവരില്‍ 83.2 ‌ശതമാനം (1424054)പേര്‍ക്കാണ് രണ്ടാം ഡോസ് വാക്‌സിൻ ലഭിച്ചത്. 24140 പേർക്ക് മൂന്നാം ഡോസും ലഭ്യമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഒന്ന്, രണ്ട്, മൂന്ന് ഡോസ് വാക്‌സിനുകൾ സ്വീകരിച്ചവരില്‍ 3869419 പേര്‍ കോവിഷില്‍ഡും, 575264 പേര്‍ കൊവാക്‌സിനും, 2864 പേര്‍ സ്പുട്‌നിക് വി യും, 87132 പേർ കോർബോവാക്സിനും 122 പേർ കോവോവാക്സിനുമാണ് സ്വീകരിച്ചത്. ഇതിൽ 48097 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 45563 പേർ രണ്ടാം ഡോസും 18095 പേർ മൂന്നാം ഡോസും ഉൾപ്പെടും. ഇതുകൂടാതെ 34677 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും, 32029 പേർ രണ്ടാം ഡോസും, 16576 പേർ മൂന്നാം ഡോസും എടുത്തു.

നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ

12 -14 വരെ പ്രായപരിധിയിലുള്ളരിൽ 57639 പേര്‍ ഒന്നാം ഡോസും 29568 രണ്ടാം ഡോസും കുത്തിവെപ്പ് സ്വീകരിച്ചു. 15 -17 വരെ പ്രായപരിധിയിലുള്ളരിൽ 118327 പേര്‍ ഒന്നാം ഡോസും, 87122 പേര്‍ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു.18-59 വരെ പ്രായ പരിധിയിലുള്ള 1711320 പേരാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 96 ശതമാനം (1634901) പേര്‍ ഒന്നാം ഡോസും, 83.2 ശതമാനം (1424054) പേര്‍ ഒന്ന്, രണ്ട് ഡോസുകളും 24140 പേർ മൂന്നാം സ്വീകരിച്ചു.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

60 ന് മുകളില്‍ പ്രായമുള്ള 102 ശതമാനം (439904) പേര്‍ ഒന്നാം ഡോസും, 93.4 ശതമാനം (402716) പേര്‍ ഒന്ന്, രണ്ട് ഡോസുകളും , 28.2 ശതമാനം (121393) പേർ മൂന്നാം ഡോസും വാക്സിനുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

English summary
Palakkad has so far distributed 45.34 lakh covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X